WORLD

പൊളാൻസ്കിക്കെതിരേ വീണ്ടും പീഡനക്കേസ്


ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: വി​​​ഖ്യാ​​​ത ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ റൊ​​​മാ​​​ൻ പൊ​​​ളാ​​​ൻ​​​സ്കി​​​ക്കെ​​​തി​​​രേ വീ​​​ണ്ടും ബാ​​​ലി​​​കാപീ​​​ഡ​​​ന​​​ക്കേ​​​സ്. 1973ലെ ​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​രു വ​​​നി​​​ത ന​​​ല്കി​​​യ കേ​​​സി​​​ൽ ലോ​​​സ് ആഞ്ച​​​ല​​​സി​​​ലെ കോ​​​ട​​​തി സി​​​വി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ലാ​​​യി​​​രി​​​ക്കും വി​​​ചാ​​​ര​​​ണ​​​യെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക ഗ്ലോ​​​റി​​​യ ആ​​​ൾ​​​റെ​​​ഡ് അ​​​റി​​​യി​​​ച്ചു. ‘മീ ​​​ടു’ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ഹാ​​​ർ​​​വി വെ​​​യ്ൻ​​​സ്റ്റെ​​​യ്നെ​​​തി​​​രേ ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​ഷ​​​ക​​​യാ​​​ണ് ഇ​​​വ​​​ർ. ഫ്രാ​​​ൻ​​​സി​​​ൽ ക​​​ഴി​​​യു​​​ന്ന തൊ​​​ണ്ണൂ​​​റു വ​​​യ​​​സു​​​ള്ള പൊ​​​ളാ​​​ൻ​​​സ്കി വി​​​ചാ​​ര​​ണ​​​യ്ക്കു ഹാ​​​ജ​​​രാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല. കൗ​​​മാ​​​ര​​​ക്കാ​​​രി​​​യെ പോ​​​ളാ​​​ൻ​​​സ്കി റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ കൊ​​​ണ്ടു​​​പോ​​​യി മ​​​ദ്യം ന​​​ല്കി ല​​​ഹ​​​രി​​​യി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ഇ​​​താ​​​ദ്യ​​​മാ​​​യ​​​ല്ല പൊ​​​ളാ​​​ൻ​​​സ്കി ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന​​​ത്. പ​​​തി​​​മൂ​​​ന്നു​​​കാ​​​രി​​യാ​​​യ സ​​​മാ​​​ന്ത ഗെ​​​യ്മ​​​റി​​​നെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ല്കി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ 1977ൽ ​​​കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ ശി​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും വി​​​ധി​​​ പ്ര​​​സ്താ​​​വി​​​ക്കു​​​ന്ന​​​തി​​​നു ത​​​ലേ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞി​​​രു​​​ന്നു. ബ്രി​​​ട്ടീ​​​ഷ് ന​​​ടി ഷാ​​​ർ​​​ലെ​​​റ്റ് ലൂ​​​യി​​​സി​​​ന്‍റെ അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സും പൊ​​​ളാ​​​ൻ​​​സ്കി ഇ​​​പ്പോ​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.


Source link

Related Articles

Back to top button