തകര്‍ന്നടിഞ്ഞ് വിപണി ; സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു
മുംബൈ: ഓഹരിവിപണിയിൽ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. സെൻസെക്സ് 906 പോയിന്റ് ഇടിഞ്ഞ് 72761ലും നിഫ്റ്റി 338 പോയിന്റ് ഇടിഞ്ഞ് 21997ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കന്പനികളുടെ ആകെ മൂല്യത്തിൽനിന്ന് 13.47 ലക്ഷം കോടി രൂപ ഇന്നലെ കുറഞ്ഞു. കഴിഞ്ഞ ഏഴു ദിവസത്തെ നഷ്ടം 21.83 ലക്ഷം കോടിയാണ്. അമേരിക്ക ചതിച്ചു ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭമെടുപ്പും അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളുമാണു വിപണിയിൽ പ്രതിഫലിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പം നേരിയതോതിൽ വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നതിനെത്തുടർന്ന്, പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം ജൂണിലേക്കു മാറ്റിവച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഇന്ത്യൻ വിപണിക്കു തിരിച്ചടിയായി. സാന്പത്തിക വർഷത്തിന്റെ അവസാനത്തെ മാസമായതിനാൽ നികുതി കണക്കാക്കുന്നതടക്കമുള്ള സാന്പത്തിക ആവശ്യങ്ങളുടെ ഭാഗമായി നിരവധി പേർ ഓഹരികൾ വിറ്റുമാറിയതും വിപണിക്കു തിരിച്ചടിയായി. 396 ഓഹരികളിലാണ് പ്രധാനമായി വില്പനസമ്മർദം നേരിട്ടത്. നിഫ്റ്റിയിൽ 43 ഓഹരികൾ നഷ്ടത്തിലാണ്. 394 ലക്ഷം കോടി രൂപയ്ക്കു മുകളിലായിരുന്ന മൊത്തം നിക്ഷേപകസന്പത്ത് ഇന്നലെ 372.16 ലക്ഷം കോടിയിലേക്കു തകര്‍ന്നു.
അദാനിക്കു നഷ്ടം അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികളിൽ 5-10 ശതമാനം വരെ ഇടിവുണ്ടായി. 1.26 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യത്തിൽനിന്ന് ഇന്നലെ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എഫ്എംസിജി സെക്ടർ ഒഴികെ മറ്റെല്ലാ മേഖലകളിലും നഷ്ടം നേരിട്ടു. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന ഓഹരികൾ. അതേസമയം, ഐസിഐസിഐ ബാങ്ക്, ഐടിസി ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മോൾ ക്യാപ് സൂചിക ഇന്നലെ 5.4 ശതമാനം തകർന്ന് 2024ലെ ഏറ്റവും മോശം നിലയായ 14285 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 4.6 ശതമാനവും, നിഫ്റ്റി നെക്സ്റ്റ് 5.04 ശതമാനവും നഷ്ടത്തിലാണ്. ഇലക്ടറൽ ബോണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോണ്ട് കണക്കുകളും ഇന്ത്യൻ രാഷ്ട്രീയത്തിനൊപ്പം വിപണിയെയും സ്വാധീനിക്കുമെന്നു വിലയിരുത്തലുണ്ട്.

Source link