അഹമ്മദ്നഗർ ഇനി മുതൽ അഹല്യനഗർ; മഹാരാഷ്ട്രയിൽ എട്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കും മാറ്റം

അഹമ്മദ്നഗർ ഇനി മുതൽ അഹല്യനഗർ- Ahmednagar becomes Ahilya Nagar | Maharashtra Govt. Changes Name

അഹമ്മദ്നഗർ ഇനി മുതൽ അഹല്യനഗർ; മഹാരാഷ്ട്രയിൽ എട്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കും മാറ്റം

ഓൺലൈൻ ഡെസ്ക്

Published: March 13 , 2024 05:30 PM IST

Updated: March 13, 2024 07:30 PM IST

1 minute Read

ഏക്നാഥ് ഷിൻഡെ (Photo – Twitter/@mieknathshinde)

മുംബൈ∙ മഹാരാഷ്ട്രയിൽ വീണ്ടും സ്ഥലപ്പേരുകൾ മാറ്റി സംസ്ഥാന സർക്കാർ. അഹമ്മദ്നഗർ ജില്ലയെ അഹല്യനഗറാക്കാനുള്ള തീരുമാനത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോൽ‌ക്കറിന്റെ സ്മരണാർഥമാണ് പുതിയ നാമം. 
Read also: മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് വിധിച്ച് വാരാണസി കോടതി; ശിക്ഷ 36 വർഷം മുൻപത്തെ കേസിൽ കഴിഞ്ഞ വർഷം മേയിൽ അഹല്യഭായ് ഹോൽ‌ക്കറിന്റെ 298–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഹമ്മദ്നഗറിനെ അഹല്യനഗറാക്കാനുള്ള തീരുമാനം ഏക്നാഥ് ഷിൻഡെ ആദ്യമായി പുറത്തുവിടുന്നത്. പ്രസ്തുത പരിപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തിരുന്നു.

നേരത്തെ ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗറെന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നും മഹാരാഷ്ട്ര സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ബ്രിട്ടിഷുകാർ ഇട്ട എട്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.

English Summary:
Ahmednagar becomes Ahilya Nagar, Maharashtra Cabinet approves name change

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 5us8tqa2nb7vtrak5adp6dt14p-2024-03-13 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4plpns3vphp8csg7pv0v2cf3n6 40oksopiu7f7i7uq42v99dodk2-2024-03-13 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-maharashtra


Source link
Exit mobile version