Site icon onlinekeralanews.com

വാഷിംഗ് മെഷീൻ ഉണ്ടെന്ന് കരുതി എന്തും അതിലിടല്ലേ; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും


അലക്കുക എന്നത് പലർക്കും തലവേദന പിടിച്ച പണിയാണ്. അതുകൊണ്ട് കൈയിൽ കിട്ടുന്നതെല്ലാം വാഷിംഗ് മെഷീനിലേക്ക് വാരിയിടുന്നതാണ് ചിലരുടെ പതിവ്. എന്നാൽ നിങ്ങൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും വസ്ത്രങ്ങൾ നശിപ്പിക്കുക മാത്രമല്ല, മെഷീന്റെ ആയുസ് കുറയ്ക്കുകയും ചെയ്യും. പ്രമുഖ കൺസ്യൂമർ ഗ്രൂപ്പായ ‘വിച്ച്’ (WHICH) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വാഷിംഗ് മെഷീനിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത ചില സാധനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.ഇവ മെഷീനിൽ ഇടുന്നത് ഒഴിവാക്കാം ലെതർ, വെൽവെറ്റ്, സ്യൂഡ്, റയോൺ എന്നിവ കൊണ്ടുള്ള പ്രത്യേക തുണിത്തരങ്ങൾ ഡ്രൈ ക്ലീൻ ചെയ്യാൻ മാത്രം നൽകുക. തീപിടിക്കാതിരിക്കാൻ പ്രത്യേക മരുന്ന് പുരട്ടിയ തരം യൂണിഫോം വസ്ത്രങ്ങൾ മെഷീനിലിട്ട് കഴുകരുത്. അങ്ങനെ ചെയ്താൽ അവയുടെ സുരക്ഷാ കവചം ഇല്ലാതായേക്കും. മെഷീനിലേക്ക് തുണിയിടുമ്പോൾ നിങ്ങളുടെ വസ്ത്രത്തിന്റെ പോക്കറ്റുകൾ പ്രത്യേകം പരിശോധിക്കണം. നാണയം, താക്കോൽ, ആഭരണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. മെഷീനിലെ ഡ്രെയിനേജ് സിസ്റ്റം ബ്ലോക്ക് ആക്കാനും മെഷീന്റെ ഗ്ലാസ് തകർക്കാനും ഇത് കാരണമാകും.


Source link

Exit mobile version