വിവാദ സിനിമ ‘ജെഎൻയു’ ഫസ്റ്റ്ലുക്ക്; ‘ജഹാംഗീര്‍ നാഷ്നൽ യൂണിവേഴ്സിറ്റി’
വിവാദ സിനിമ ‘ജെഎൻയു’ ഫസ്റ്റ്ലുക്ക്; ‘ജെഎൻയു: ജഹാംഗീര്‍ നാഷ്നൽ യൂണിവേഴ്സിറ്റി’ | Jahangir National University Movie
വിവാദ സിനിമ ‘ജെഎൻയു’ ഫസ്റ്റ്ലുക്ക്; ‘ജഹാംഗീര്‍ നാഷ്നൽ യൂണിവേഴ്സിറ്റി’
മനോരമ ലേഖകൻ
Published: March 13 , 2024 02:12 PM IST
1 minute Read
ജെഎൻയു ഫസ്റ്റ് ലുക്ക്, ഉർവശി റൗട്ടേല
ബോളിവുഡിൽ അടുത്ത വിവാദത്തിനു തിരികൊളുത്തി ‘ജെഎൻയു’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ജെഎൻയു: ജഹാംഗീര്‍ നാഷ്നൽ യൂണിവേഴ്സിറ്റി’ എന്നാണ്. ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ
ഏപ്രിൽ 5-ന് റിലീസിന് തയാറെടുക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന ഇന്ത്യയുടെ ഭൂപടമാണ് പോസ്റ്ററിലുള്ളത്. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്നും എഴുതിയിരിക്കുന്നു. ‘‘വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാഷ്ട്രത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിക്കുള്ളിൽ വികസിക്കുന്ന ആഴത്തിലുള്ള സംഘർഷത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. പ്രതിമ ദത്തയാണ് നിർമാണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിനിമ റിലീസ് ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതു മറ്റൊരു പ്രൊപ്പഗാന്‍ഡ സിനിമയാണെന്നു പറയുന്നവരുമുണ്ട്.
English Summary:
Poster of new film ‘JNU: Jahangir National University’
7rmhshc601rd4u1rlqhkve1umi-2024-03-13 7rmhshc601rd4u1rlqhkve1umi-list 6g78hmh5pr8h8ttkvebqhi76l8 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-bollywood f3uk329jlig71d4nk9o6qq7b4-2024-03-13 mo-entertainment-common-bollywoodnews
Source link