സ്ത്രീകളുടെ ഈ ശരീരഭാഗങ്ങൾ തുടിച്ചാൽ ഫലം


നെറ്റിത്തടംസ്ത്രീകളുടെ നെറ്റിത്തടം തുടിയ്ക്കുന്നത് അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല കാര്യങ്ങളുടെ സൂചനയാണ്. ശുഭവാർത്തകൾ തേടിയെത്തുക, വിദ്യാപരമായ ഉയർച്ച എന്നിവയെല്ലാം ഫലമായി വരുന്നു. തിരുനെറ്റിത്തടം തുടിയ്ക്കുന്നത് ശോഭനമായി ദിവസങ്ങൾ കടന്ന് വരുന്നതിന്റെ സൂചനയാണ്.Also read: ​പുരുഷ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ ചില രഹസ്യങ്ങൾഇടം കണ്ണ്സ്ത്രീകളുടെ ഇടത് കണ്ണ് തുടിയ്ക്കുന്നത് ധനാഭിവൃദ്ധി നൽകുന്ന ഒന്നാണ്. കടങ്ങൾ മാറാനും പണമുണ്ടാകാനും ഇത് സൂചനയായി എടുക്കുന്നു. എന്നാൽ വലംകണ്ണ് തുടിയ്ക്കുന്നത് മോശം ഫലമാണ് പറയുന്നത്. മോശം വാർത്തകൾ തേടിയെത്തുമെന്നതിന്റെ സൂചനയാണ് ഇത്. ഇതിന് പരിഹാരമായി ശിവഭജനം നടത്തുന്നത് ഗുണമായി പറയുന്നു.പുരികംസ്ത്രീകളുടെ പുരികം തുടിയ്ക്കുന്നത്, പുരികത്തിന്റെ നടുഭാഗം തുടിയ്ക്കുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൗഖ്യവും ഐശ്വര്യവും നൽകുന്ന ഒന്നാണ്. ഇഷ്ടജനസമാഗമവും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകുമെന്ന് പറയാം. സന്തോഷവാർത്തകൾ ഇവരെ തേടിയെത്താൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ് ഇത്. ഇത് ഇടതേപുരികമെങ്കിലാണ് പറയുന്നത്. എന്നാൽ വലതുപുരികം തുടിയ്ക്കുന്നത് അത്ര നല്ലതല്ല.കവിൾത്തടംകവിൾത്തടം തുടിയ്ക്കുന്നത് അത് ജീവിതസൗഖ്യവും ദാമ്പത്യവിജയവും ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. ഇത് രണ്ടു കവിൾത്തടം തുടിച്ചാലും ഫലമായി പറയുന്നു. ഇതുപോലെ ഇടത് ചെവി തുടിയ്ക്കുന്നത് ഇഷ്ടവാർത്ത ശ്രവിയ്ക്കാൻ സഹായിക്കുന്നു. മൂക്കിന്റെ അറ്റം തുടിയ്ക്കുന്നത് സന്തോഷവാർത്ത വരുന്നുവെന്നതിന്റെ സൂചനയാണ്. കീഴ്ച്ചുണ്ട് തുടിയ്ക്കുന്നത് ഇഷ്ടജനസമാഗമം എന്നതിന്റെ സൂചന നൽകുന്ന ഒന്നാണ്. മേൽച്ചുണ്ട് തുടിയ്ക്കുന്നത് ചെയ്തു കൊണ്ടിരിയ്ക്കുന്ന കാര്യത്തിന് വിജയമുണ്ടാകുന്നതിന്റെ സൂചനയാണ്.കഴുത്ത്കഴുത്തിൽ തുടിപ്പെങ്കിൽ സുഖവും ഐശ്വര്യവും വർദ്ധിയ്ക്കുന്നതിന്റെ ലക്ഷണമാണ്. ജീവിതത്തിൽ സൗഖ്യമുണ്ടാകും. സൗഖ്യം തുടിച്ചാൽ അഭിവൃദ്ധിയും ധനാഭിവൃദ്ധിയും വരുന്നതിന്റെ സൂചനയാണ്. ഉള്ളംകാൽ തുടിയ്ക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു. ഇത് അപൂർവങ്ങളിൽ അപൂർവമായി ഉണ്ടാകുന്ന ഒന്നാണ്. ശുഭയാത്രയ്ക്കുള്ള അവസരവും പറയുന്നു.


Source link

Exit mobile version