ചൈനയില്‍ ഉഗ്രസ്ഫോടനം;ഒരാള്‍ മരിച്ചു,22 പേര്‍ക്ക് പരിക്ക്;മരണസംഖ്യ ഉയര്‍ന്നേക്കും


ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ പ്രദേശം. ഗ്യാസ് ലീക്കായതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.


Source link

Exit mobile version