ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിന് യോഗ്യത നേടി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് കീഴടക്കി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ആർസിബി എലിമിനേറ്റർ ടിക്കറ്റെടുത്തത്. സ്കോർ: മുംബൈ 113 (19). ബംഗളൂരു 115/3 (15). 15 റൺസിന് ആറ് വിക്കറ്റും 38 പന്തിൻ 40 റൺസുമായി പുറത്താകാതെയും നിന്ന ആർസിബിയുടെ എല്ലിസ് പെറിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Source link