അസമിലെ പ്രതിഷേധം: സാഹചര്യം വ്യത്യസ്തം

അസമിലെ പ്രതിഷേധം: സാഹചര്യം വ്യത്യസ്തം – Protests in Assam | Malayalam News, India News | Manorama Online | Manorama News

അസമിലെ പ്രതിഷേധം: സാഹചര്യം വ്യത്യസ്തം

മനോരമ ലേഖകൻ

Published: March 13 , 2024 03:47 AM IST

1 minute Read

ഹിമന്ദ ബിശ്വ ശർമ∙ ചിത്രം: പിടിഐ

ഗുവാഹത്തി ∙ ബംഗ്ലദേശിൽനിന്നെത്തിയ ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതിലെ എതിർപ്പു മൂലമാണ് അസമിൽ ആസു ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭരംഗത്തെത്തിയിരിക്കുന്നത്. അനധികൃതമായി സംസ്ഥാനത്തു കുടിയേറിയവർക്ക് സിഎഎയുടെ മറവിൽ പൗരത്വം ലഭിക്കുമെന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉയരുന്ന എതിർപ്പിൽനിന്നു വ്യത്യസ്തമാണിത്. 
2019 ൽ നിയമം കൊണ്ടുവന്നപ്പോഴും കലാപസമാന സാഹചര്യമുണ്ടാകുകയും പൊലീസ് നടപടിയിൽ 5 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ദേശീയ പൗര റജിസ്റ്ററിൽ (എൻആർസി) ഉൾപ്പെടാത്ത ആർക്കെങ്കിലും സിഎഎ പ്രകാരം പൗരത്വം ലഭിച്ചാൽ ആദ്യം സ്ഥാനമൊഴിയുക താനായിരിക്കുമെന്നു പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 

English Summary:
Protests in Assam

1n8jb9ten3tci95evpb2jva81c 40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-13 40oksopiu7f7i7uq42v99dodk2-2024-03-13 mo-news-national-states-assam mo-legislature-citizenshipamendmentact mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version