മോസ്കോ: ദക്ഷിണകൊറിയൻ പൗരൻ ചാരവൃത്തിക്കുറ്റത്തിന് റഷ്യയിൽ അറസ്റ്റിലായി. ബീക് വോണ്‍ സൂൺ എന്നയാളെ ജനുവരിയിലാണ് പിടികൂടിയത്. മതപ്രവർത്തകനായ ഇദ്ദേഹം ചൈനയിൽനിന്ന് റഷ്യയിലെ വ്ലാഡിവോസ്റ്റോക് നഗരത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
അറസ്റ്റിന്റെ കാര്യം ദക്ഷിണകൊറിയ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. റഷ്യയിലുള്ള ഉത്തരകൊറിയൻ തൊഴിലാളികളെ രക്ഷപ്പെടാൻ ഇദ്ദേഹം സഹായിച്ചിരുന്നുവെന്ന് സൂചനയുണ്ട്.
Source link