സിഎഎ വിജ്ഞാപനം: ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം – Bihar – Manorama News
സിഎഎ വിജ്ഞാപനം: ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
മനോരമ ലേഖകൻ
Published: March 12 , 2024 06:45 PM IST
1 minute Read
ഉത്തർപ്രദേശിലെ മീററ്റിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഫ്ലാഗ് മാർച്ച് നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ (പിടിഐ ചിത്രം)
പട്ന ∙ പൗരത്വ ഭേദഗതി നിയമ (സിഎഎ) വിജ്ഞാപനത്തെ തുടർന്നു ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ബംഗാൾ – ബിഹാർ അതിർത്തിയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ പൊലീസ് മുൻകരുതൽ നടപടികൾ കർശനമാക്കി.
സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളിൽ പൊലീസ് പട്രോളിങും രഹസ്യ നിരീക്ഷണവും ശക്തിപ്പെടുത്താൻ എഡിജിപി ജിതേന്ദർ സിങ് ഗാംഗ്വാർ ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.
2019ൽ ബിഹാറിൽ അരങ്ങേറിയ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സ്ഥിതിഗതികൾ സമാധാനപരമാണ്. അക്കാലത്ത് സീമാഞ്ചലിനു പുറമെ സമസ്തിപുർ, ഭാഗൽപുർ, ദർഭംഗ, ചമ്പാരൻ മേഖലകളിലും സിഎഎ വിരുദ്ധ പ്രകടനങ്ങൾ നടന്നു.
English Summary:
Alert issued in Bihar districts after CAA notification
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-news-common-caaprotest 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-12 5us8tqa2nb7vtrak5adp6dt14p-2024 mo-legislature-caa 5us8tqa2nb7vtrak5adp6dt14p-2024-03-12 1o9osq2lgkbkbn7lstii7i6ks4 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024
Source link