മോസ്‌കോ: 15 പേരുമായി പറന്ന റഷ്യന്‍ സൈനിക ചരക്കുവിമാനം മോസ്‌കോയിലെ ഇവാനോവയില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്‍- 2- 76 വിമാനം തകര്‍ന്നുവീണത്. എന്‍ജിനില്‍ തീപ്പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.എട്ട് വിമാനജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിച്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Source link