അസീഫ ഭൂട്ടോ: അന്ന് പോളിയോ വാക്സിൻ സ്വീകരിച്ച ആദ്യ കുഞ്ഞ്, ഇന്ന് പാകിസ്താന്റെ പ്രഥമവനിത


പാകിസ്താന്റെ ചരിത്രത്തില്‍ പുതിയൊരേട് ഉള്‍ച്ചേര്‍ന്ന ദിവസമായിരുന്നു മാര്‍ച്ച് 10. രാജ്യത്തിന്റെ പ്രഥമ വനിതയായി 31-കാരിയായ അസീഫ ഭൂട്ടോ സര്‍ദാരിയെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ച ദിവസം. ഭാര്യ ബേനസീര്‍ ഭൂട്ടോ 2007-ല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് പ്രസിഡന്റ് പദത്തിലേക്ക് എത്തിയ ആസിഫ് അലി സര്‍ദാരി ഇപ്പോൾ വീണ്ടും പാകിസ്താന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോൾ പ്രഥമ വനിതയാകുന്നത്‌ മറ്റാരുമല്ല മകള്‍ അസീഫ ഭൂട്ടോ സര്‍ദാരിയാണ്‌.പാകിസ്താന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ പ്രസിഡന്റിന്റെ ഭാര്യയാണ് പ്രഥമവനിതാ പദം അലങ്കരിച്ചിട്ടുള്ളത്. ഇതിന് മുമ്പ് 2008-ല്‍ ആസിഫ് അലി സര്‍ദാരി പാക് പ്രസിഡന്റായിരുന്നപ്പോള്‍ പ്രഥമവനിതാ പദം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അസീഫയെത്തുമ്പോള്‍ അത് പുതുചരിത്രമാകുന്നതും ഇതുകൊണ്ടാണ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന അസീഫ കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആസിഫ് അലി സര്‍ദാരിക്കൊപ്പമുണ്ടായിരുന്നു.


Source link

Exit mobile version