ലണ്ടന്‍: വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ അത്യാധുനിക ലേസര്‍ ആയുധവുമായി യു.കെ. പ്രതിരോധസേന. ‘ഡ്രാഗണ്‍ഫയര്‍’ (DragonFire) എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. ഡ്രോണുകള്‍ വീഴ്ത്താന്‍ മിസൈലുകള്‍ക്കുപകരം താരതമ്യേന ചെലവ് കുറഞ്ഞ ആയുധം ഉപയോഗപ്പെടുത്തുന്ന കാര്യം പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Source link