INDIALATEST NEWS

രാജീവ് ഗാന്ധി വധക്കേസ്: ജയിൽ മോചിതനായ മുരുകൻ വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോകും

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകനും പുറത്തേക്ക്-Murugan|Rajiv gandhi Assassination

രാജീവ് ഗാന്ധി വധക്കേസ്: ജയിൽ മോചിതനായ മുരുകൻ വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോകും

മനോരമ ലേഖകൻ

Published: March 12 , 2024 12:17 PM IST

1 minute Read

മുരുകനും നളിനിയും ജയിൽ മോചിതരായപ്പോൾ∙ ഫയൽചിത്രം/പിടിഐ

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നു. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന  മുരുകനെ ചെന്നൈയിലെ  ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷനിൽ നാളെ എത്തിക്കും. മുരുകന് വിദേശത്തേക്കു പോകാനായി പാസ്പോർട്ട് തയാറാക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. യുകെയിലുള്ള മകളുടെ അടുത്തേക്കു പോകാനാണ് നീക്കം. 
Read Also: ഹരിയാനയില്‍ ബിജെപി- ജെജെപി പോര് രൂക്ഷം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവച്ചു

ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിലാണ് മുരുകനും മറ്റുമൂന്നു പേരും ഉണ്ടായിരുന്നത്. ശ്രീലങ്കയിലേക്കു പോകാൻ അനുമതി ലഭിച്ച ശാന്തൻ അടുത്തിടെ മരിച്ചു. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. 

English Summary:
Final Freedom Steps for Rajiv Gandhi’s Convict: Murugan Prepares for Life in the UK

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 3it8do30dsdsk7rfdht961096b 5us8tqa2nb7vtrak5adp6dt14p-2024-03-12 5us8tqa2nb7vtrak5adp6dt14p-list mo-crime-rajivgandhiassassination 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-03-12 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024


Source link

Related Articles

Back to top button