പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം കനക്കുന്നു; അസമിൽ ഹർത്താൽ, സിഎഎ പകർപ്പുകൾ കത്തിച്ചു

പൗരത്വ നിയമ ഭേദഗതി: രാജ്യ വ്യാപക പ്രതിഷേധം – CAA Protest | National News

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം കനക്കുന്നു; അസമിൽ ഹർത്താൽ, സിഎഎ പകർപ്പുകൾ കത്തിച്ചു

ഓൺലൈൻ ഡെസ്ക്

Published: March 12 , 2024 07:26 AM IST

1 minute Read

ഗുവാഹത്തിയിൽ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ സിഎഎ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു (Photo by Biju BORO / AFP)

ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 
Read Also: തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സിഎഎ ചട്ടം; വിജ്ഞാപനം 4 വർഷത്തിനുശേഷം

തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.

English Summary:
Protest against centre’s CAA notification – Updates

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-news-common-caaprotest 40oksopiu7f7i7uq42v99dodk2-list 4k888ofhbh49vqjjl0abvdd29n 40oksopiu7f7i7uq42v99dodk2-2024-03-12 mo-legislature-centralgovernment 5us8tqa2nb7vtrak5adp6dt14p-2024 mo-legislature-caa 5us8tqa2nb7vtrak5adp6dt14p-2024-03-12 5us8tqa2nb7vtrak5adp6dt14p-list mo-legislature-citizenshipamendmentact mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version