യെമനിലെ അൽഖ്വയ്ദ നേതാവ് ഖാലിദ് അൽബതാർഫി കൊല്ലപ്പെട്ടു
ദുബായ്: യെമനിലെ അൽഖ്വയ്ദ നേതാവ് ഖാലിദ് അൽബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു. ഇയാൾക്ക് നാൽപതു വയസാണു പ്രായം. അതേസമയം, മരണകാരണം അൽഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അൽഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്റെ മൃതദേഹത്തിന്റെ വീഡിയോ അൽഖ്വയ്ദ പുറത്തുവിട്ടു.
സാദ് ബിൻ അതേഫ് അൽഅവ്ലാകിയെ പുതിയ നേതാവായി അൽഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആളാണ് അവ്ലാകി.
Source link