ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 12, 2024


​മേടം (അശ്വതി, ഭരണി, കാർത്തിക ¼)​ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. കുടുംബാംഗങ്ങളുമായി ചില പ്രധാന വിഷയങ്ങൾ ചർച്ച നടത്തും. എന്നാൽ അപരിചിതരായ ആളുകളെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുത്താതിരിക്കുക. ജോലിസ്ഥലത്ത് വിവേകത്തോടെ പ്രവർത്തിക്കണം. അല്ലാത്തപക്ഷം എതിരാളികൾ നിങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായിരിക്കും.​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)​സന്തോഷകരമായ ദിവസമായിരിക്കും. കുടുംബാംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ഉപരി പഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായ വാർത്ത ലഭിക്കാനിടയുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ചില മംഗളകരമായ ചടങ്ങിന്റെ ഭാഗമാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ പ്രകടനം അംഗീകരിക്കപ്പെടും. കൂടാതെ നിങ്ങളുടെ തീർപ്പാക്കാത്ത ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാനും സാധിക്കും.​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)​സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ആരിൽ നിന്നെങ്കിലും മുമ്പ് കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരച്ചടയ്ക്കുന്നതിൽ ഒരു പരിധി വരെ നിങ്ങൾ വിജയിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. പണമിടപാടുകൾ വളരെ ശ്രദ്ധാപൂർവം നടത്തുക. ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. ബിസിനസ് രംഗത്ത് നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കും.​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)​മുതിർന്ന അംഗങ്ങളുടെ സഹായത്തോടെ സഹോദരങ്ങളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ് ചെയ്യുന്നവർക്ക് സമ്മിശ്ര ഫലങ്ങളുള്ള ദിവസമാണ്. ലക്ഷ്യങ്ങളിലേയ്ക്കടുക്കാൻ കഠിനാധ്വാനം ആവശ്യമാണ്. സുഹൃത്തിന് സാമ്പത്തിക സഹായമെത്തിക്കാൻ നിങ്ങൾക്ക് കഴിയും. ജോലി സ്ഥലത്ത് നിന്ന് പുതിയ കാര്യങ്ങൾ പഠിച്ചെടുക്കും. പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.​ചിങ്ങം (മകം, പൂരം, ഉത്രം ¼)​പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസമാണ്. പ്രണയ ജീവിതം നയിക്കുന്നവർക്ക് പങ്കാളിയുമായി എവിടെയെങ്കിലും പോകാൻ സാധിക്കും. നിങ്ങൾ ആരോടും ഇതുവരെ പറയാതിരുന്ന ചില കാര്യങ്ങൾ ഇന്ന് വെളിച്ചത്ത് വരാനിടയുണ്ട്. കുട്ടികളുടെ ചില ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കണം. അവിവാഹിതർക്ക് നല്ല ആലോചന വന്നേക്കും. ചെറുകിട വ്യാപാരികൾക്ക് ഗുണകരമായ ദിവസമാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും.​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങളിൽ നിന്ന് നിരാശാജനകമായ ചില വിവരങ്ങൾ കേൾക്കേണ്ടി വന്നേക്കാം. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിദ്യാർഥികൾ കഠിനാധ്വാനം ചെയ്തേ മതിയാകൂ. ചില വിഷയങ്ങളിൽ മാതാവുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ഇന്ന് ആർക്കെങ്കിലും പണം കടം കൊടുത്താൽ അത് തിരികെ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​തുലാം രാശിക്കാർ ഭാഗ്യം വളരെയധികം പിന്തുണയ്ക്കുന്ന ദിവസമാണ്. പ്രധാനപ്പെട്ട ഒരു ജോലിയുടെ ഭാഗമായി ഒരു യാത്ര പോകേണ്ടി വന്നേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ നിലനിന്നിരുന്ന ആശങ്ക അകലും. തൊഴിൽ തേടുന്നവരെത്തേടി ചില നല്ല വാർത്തകൾ എത്തിയേക്കും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ചില പദ്ധതികൾ വിജയം കാണും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവിൻ്റെ പൂർണ്ണമായ പ്രയോജനം ഇന്ന് ലഭിച്ചേക്കും. തൊഴിലിടത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിലെ ആശയവിനിമയം സുഗമമാക്കണം. പുതിയതായി പരിചയപ്പെടുന്ന ആളുകളോട് നിങ്ങളുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാതിരിക്കുക.​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​നല്ല ഫലങ്ങളുണ്ടാകും. ചില പദ്ധതികൾക്ക് തുടക്കം കുറക്കുന്നതിന് മുമ്പ് പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനമാകാൻ വൈകും. നിങ്ങളുടെ ഊർജ്ജം അനാവശ്യ കാര്യങ്ങൾക്കായി പാഴാക്കരുത്. മറ്റു ബിസിനസ് ചെയ്യുന്നവരുമായുള്ള ബന്ധം മെച്ചപ്പെടും. ജോലി സ്ഥലത്ത് കഠിനാധ്വാനം കൂടിയേ തീരൂ. യാത്ര ചെയ്യുന്നവർ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക.​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമായിരിക്കും. തൊഴിൽ മേഖലയിൽ മറ്റുള്ളവരാൽ വഞ്ചിക്കപ്പെടാനിടയുണ്ട്. എന്നാൽ നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടാകും. ബിസിനസ് മെച്ചപ്പെടുത്താനായി ചില മാറ്റങ്ങൾ കൊണ്ടുവരും. സന്താനങ്ങളോട് വളരെ ആലോചിച്ച് സംസാരിക്കേണ്ടി വരും. നിങ്ങളുടെ ചില നിക്ഷേപ പദ്ധതികൾ നഷ്ടത്തിലായേക്കാം.


Source link

Related Articles

Back to top button