പെഷവാർ: അന്തരിച്ച അതുല്യനടൻ ദിലീപ് കുമാറിന്റെ പാക്കിസ്ഥാനിലെ ഖൈബർപഖ്തുൻഖ്വ പ്രവിശ്യയിലുള്ള പൈതൃകഭവനം കഴിഞ്ഞദിവസത്തെ മഴയിൽ പൂർണമായി തകർന്നു. 1880ൽ നിർമിക്കപ്പെട്ട ഈ മാളിക ശിഥിലമായ നിലയിലായിരുന്നു. പെഷവാർ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ മൊഹല്ല ഖുദാദാദ് ബസാറിനു പിന്നിലാണ് ഖൈബർപഖ്തുൻഖ്വ ആർക്കൈവ് ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണയിലുള്ള ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഭവനസംരക്ഷണത്തിനായി ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും അതു ചെലവഴിച്ചിട്ടില്ല. ധാരാളം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന ഈ ഭവനം പൂർണമായി തകർന്നതോടെ പ്രാദേശികതലത്തിൽ സർക്കാരിനെതിരേ അമർഷം ഉടലെടുത്തിട്ടുണ്ട്.
2014 ജൂലൈ 13നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, ഈ ഭവനത്തെ ദേശീയ പൈതൃക സ്മാരകമാക്കിയതായി പ്രഖ്യാപിച്ചത്. 1997ൽ പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി നിഷാൻ-ഇ-ഇംതിയാസ് നല്കി ദിലീപ്കുമാറിനെ ആദരിച്ചിരുന്നു. 1922ൽ ഈ ഭവനത്തിൽ ജനിച്ച ദിലീപ് കുമാർ, 12 വർഷത്തിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. 2021 ജൂലൈ ഏഴിന് 98-ാം വയസിൽ മുംബൈയിലെ വസതിയിലായിരുന്നു ദിലീപ് കുമാറിന്റെ അന്ത്യം.
Source link