ഫ്രഞ്ച് ഓപ്പണ്‍; ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിൽ ചരിത്ര നേട്ടവുമായി ലോക ഒന്നാം നന്പർ പുരുഷ സഖ്യമായ ഇന്ത്യയുടെ സാത്വിക്സായ് രാജും ചിരാഗ് ഷെട്ടിയും. 2024 സീസണ് ചാന്പ്യന്മാരായതോടെ സാത്വിക്-ചിരാഗ് കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സഖ്യയി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലീ ഹീ ഹ്യൂയ് – യാങ് പൊ സുവാൻ സഖ്യത്തെയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയത്. 37 മിനിറ്റ് മാത്രം നീണ്ട ഫൈനലിൽ 21-11, 21-17 എന്ന സ്കോറിന് ലോക ഒന്നാം നന്പർ സഖ്യം വെന്നിക്കൊടി പാറിച്ചു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിലെത്തി വെങ്കലം സ്വന്തമാക്കിയിരുന്നു.
2022ലും സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ജേതാക്കളായിട്ടുണ്ട്. 2019ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ മൂന്ന് തവണ പ്രവേശിച്ച ഏക ഇന്ത്യൻ സഖ്യവും സാത്വിക്-ചിരാഗ് ആണ്.
Source link