മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 105ൽ എറിഞ്ഞ് ഒതുക്കിയാണ് മുംബൈ ലീഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സിൽ മുംബൈ 224 റണ്‍സ് നേടിയിരുന്നു. രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സ് എടുത്തിട്ടുണ്ട്. സ്കോർ: മുംബൈ 224, 141/2. വിദർഭ 105. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റണ്‍സ് എന്ന നിലയിലാണ് വിദർഭ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 45.3 ഓവർ മാത്രമേ വിദർഭയുടെ ഒന്നാം ഇന്നിംഗ് നീണ്ടുള്ളൂ.
മുംബൈയുടെ ഷാംസ് മുലാനി, തനുഷ് കൊടിയൻ, ധവാൽ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് വിദർഭ ഇന്നിംഗ്സിലെ ടോപ് സ്കോറർ. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ മുംബൈക്കുവേണ്ടി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (58 നോട്ടൗട്ട്), മുഷീർ ഖാൻ (51 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി.
Source link