ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് – Congress | Income Tax | National News
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
ഓൺലൈൻ ഡെസ്ക്
Published: March 11 , 2024 11:34 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി∙ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ അപ്പീല്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2018-19 സാമ്പത്തികവര്‍ഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്നു കാട്ടി പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപയാണു മരവിപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read Also: തിരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങള്‍ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു എസ്ബിഐയോട് സുപ്രീംകോടതി
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണു ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം വേണമെന്നും 10 ദിവസത്തേക്ക് ഉത്തരവു നടപ്പാക്കരുതെന്നും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.
നികുതിയിനത്തില്‍ കോണ്‍ഗ്രസ് 210 കോടി അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. നികുതിയിനത്തില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 65.25 കോടി രൂപ ഈടാക്കി. പാര്‍ട്ടിയുടെ 9 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് 60.25 കോടിയും യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്ന് 5 കോടിയുമാണ് ഈടാക്കിയത്.
English Summary:
Congress Moves Delhi High Court Against ITAT Order Refusing Stay On Recovery Of Outstanding Tax
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-business-incometax 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court 428ffbpdoh70e17v2pp8432381 40oksopiu7f7i7uq42v99dodk2-2024-03-11 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-11 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024
Source link