ഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്; മകനെ നാട്ടിലെത്തി ഭാര്യവീട്ടിൽ ഏൽപ്പിച്ചു– Indian Woman Found Murdered In Australia | Husband Killed Wife
ഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്; മകനെ നാട്ടിലെത്തി ഭാര്യവീട്ടിൽ ഏൽപ്പിച്ചു
മനോരമ ലേഖകൻ
Published: March 11 , 2024 07:20 AM IST
1 minute Read
ചൈതന്യ മന്ദാഗിനി (Photo: Facebook/Jasonwood)
ഹൈദരാബാദ് ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു.
Read also: ബെംഗളൂരുവിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചനിലയിൽചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭർത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം. ചൈതന്യയുടെ മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലം എംഎൽഎ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
English Summary:
Hyderabad Woman Found Murdered In Australia, Husband Flies Home With Son
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-11 mo-crime-murder 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-2024-03-11 5us8tqa2nb7vtrak5adp6dt14p-list mo-nri-australianews mo-news-world-countries-india-indianews 1552a1u50sd7a2vh04dnrodq52 40oksopiu7f7i7uq42v99dodk2-2024
Source link