ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 11, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)വളരെ ഗുണകരമായ ദിവസമാകാനിടയുണ്ട്. കുടുംബ ബന്ധങ്ങളിൽ മാധുര്യം നിലനിൽക്കും. കുടുംബാംഗങ്ങൾക്കിടയിലെ ഭിന്നത ഇല്ലാതാകും. ഇന്ന് നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണം. ബിസിനസ് ചെയ്യുന്നവർ കൂടുതൽ ജാഗ്രതയോടെ ഇടപാടുകൾ നടത്തണം. സാമൂഹിക ചുറ്റുപാടിൽ പ്രവർത്തിക്കുന്നവർ ആളുകളുടെ താല്പര്യം മുൻനിർത്തി പ്രവർത്തിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം ഉണ്ടാകും. ഒരു സുഹൃത്തിന്റെ മോശം ആരോഗ്യം ആശങ്ക വർധിപ്പിച്ചേക്കാം.Also read: പുരുഷ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ചില രഹസ്യങ്ങളുണ്ട്ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)അനുകൂലമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവിടും. മുതിർന്ന കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വിട്ടുവീഴ്ച കൂടാതെ ചെയ്യേണ്ടതുണ്ട്. കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. തൊഴിൽ രംഗത്തെ ചില പ്രശ്നങ്ങൾ മൂലം നിങ്ങളുടെ മാനസികാവസ്ഥ മോശമായേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)പുരോഗതി ഉണ്ടാകുന്ന ദിവസമാണ്. ജോലി സ്ഥലത്ത് പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യതയുണ്ട്. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യാൻ മടി വിചാരിക്കേണ്ടതില്ല. പങ്കാളിക്ക് വേണ്ടി എന്തെങ്കിലും ഒരു പുതിയ കാര്യം ആരംഭിച്ചേക്കും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടാൻ സാദിക്കും. മാതാവിന് നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമായിരിക്കും. സഹോദരങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജോലി സ്ഥലത്ത് പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ അവസരം ലഭിക്കുന്നതാണ്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഒരു വലിയ ഡീലിന് അന്തിമ രൂപം നൽകാൻ സാധിക്കും. എന്നാൽ ഇടപാടുകളിൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം.ചിങ്ങം (മകം, പൂരം, ഉത്രം ¼)ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ഓഫീസ് സുഹൃത്തുക്കളുമായി പാർട്ടിയിൽ പങ്കെടുത്തേയ്ക്കാം. തിരക്കിട്ട് ചെയ്യുന്ന ജോലികളിൽ തെറ്റ് സംഭവിക്കാനിടയുണ്ട്. നിങ്ങളോട് അസൂയ ഉള്ള ആളുകളെ കരുതിയിരിക്കണം. കാരണം അവർ നിങ്ങളുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് നിങ്ങളുടെ ഒരു പഴയ ഇടപാട് മൂലം പ്രശ്നങ്ങൾ നേരിട്ടേക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസം മികച്ചതായിരിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ബിസിനസിലെ ഓരോ നീക്കങ്ങളും വളരെ ചിന്തിച്ച് വേണം നടത്താൻ, വരുമാനത്തിനനുസരിച്ച് ചെലവ് നിർത്താൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഭാഗത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങണം. വളരെ കാലത്തിന് ശേഷം ഒരു സുഹൃത്ത് നിങ്ങളെ കാണാൻ വന്നേക്കാം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിൽ പൂർണ്ണ സന്തോഷം പ്രകടമാക്കും. നിങ്ങൾക്ക് ഇന്ന് സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. അപരിചിതരായ ആളുകളെ പൂർണ്ണമായും വിശ്വസിക്കരുത്. അർഹരായ ആളുകളെ സഹായിക്കുന്നതിൽ നിങ്ങൾ പൂർണ്ണ താല്പര്യം പ്രകടമാക്കും. നിങ്ങളുടെ തൊഴിലിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)സന്തോഷകരമായ ദിവസമായിരിക്കും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചേക്കും. പ്രണയ ജീവിതത്തിലെ തെറ്റിധാരണകൾ നീങ്ങും. കുട്ടികളുടെ ഭാഗത്ത് നിന്ന് ചില നിരാശാജനകമായ വാർത്തകൾ കേൾക്കേണ്ടി വരും. കുടുംബാംഗങ്ങൾക്കിടയിലെ ഭിന്നത സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടും. വാഹനം വാങ്ങാൻ ആഗ്രഹിച്ചവർക്ക് അത് ഉടൻ സഫലമായേക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)തൊഴിൽ തേടി അലഞ്ഞവർക്ക് നല്ല വാർത്ത ഇന്ന് ലഭിച്ചേക്കാം. വിദ്യാർഥികൾ പഠനത്തിൽ മുഴുകും. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്യും. മറ്റുള്ളവരുടെ സഹായത്തോടെ ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. എന്നാൽ ബിസിനസ് ചെയ്യുന്നവർക്ക് വിചാരിച്ച ലാഭം നേടാൻ സാധിച്ചെന്ന് വരില്ല. ആർക്കെങ്കിലും കടം കൊടുത്ത പണം ഇന്ന് നിങ്ങൾക്ക് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. അയൽവാസികളുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽ മേഖലയിൽ നിങ്ങളുടെ ചില നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടും. ചില ജോലികൾ ചെയ്യാൻ തികഞ്ഞ ഉത്സാഹം പ്രകടമാക്കും. ഏത് തീരുമാനവും കുടുംബാംഗങ്ങളുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ എടുക്കാവൂ. ഉന്നത പഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ജോലിത്തിരക്ക് കാരണം കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സാധിച്ചെന്ന് വരില്ല. ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കുന്നത് വലിയ ആശ്വാസമാകും. ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അല്ലെങ്കിൽ ഉദര രോഗങ്ങൾക്ക് സാധ്യതയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാരെ ഭാഗ്യം അനുകൂലിക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ സഹായത്തോടെ നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും സുപ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. വസ്തു സംബന്ധമായ ഇടപാടുകൾക്ക് മുമ്പ് പിതാവുമായി കൂടി ആലോചിക്കുക. വളരെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കാണാനിടയാകും.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അകലും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും.
Source link