പ്ലാറ്റ്ഫോമിൽ തളർന്നുവീണ ആൾ ലഗേജ് കോച്ചിൽ മരിച്ചത് അവഗണന മൂലം
പ്ലാറ്റ്ഫോമിൽ തളർന്നുവീണ ആൾ ലഗേജ് കോച്ചിൽ മരിച്ചത് അവഗണന മൂലം-Death | Suspension | Mumbai News | Malayalam News | India News | Manorama Online | Manorama News
പ്ലാറ്റ്ഫോമിൽ തളർന്നുവീണ ആൾ ലഗേജ് കോച്ചിൽ മരിച്ചത് അവഗണന മൂലം
മനോരമ ലേഖകൻ
Published: March 11 , 2024 02:40 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ ∙ പ്ലാറ്റ്ഫോമിൽ തളർന്നുവീണയാൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാതിരുന്നതിനെത്തുടർന്ന് ട്രെയിനിന്റെ ലഗേജ് കോച്ചിൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ പൊലീസ് കോൺസ്റ്റബിൾ വിജയ് ഖാണ്ഡേക്കർ, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിലെ മഹേഷ് അൻഡാളെ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞ മാസം 14 ന് ശിവ്‌രി റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയ അലാവുദീൻ മുജാഹിദ് (47) ശാരീരിക അസ്വസ്ഥതയെ തുടർന്ന് റേ റോഡ് സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും ബെഞ്ചിൽ തളർന്നുവീണു.
ലഹരിമരുന്നിന് അടിമയാണെന്നു കരുതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇദ്ദേഹത്തെ പിന്നാലെ വന്ന ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ എടുത്തുകയറ്റി സ്ഥലം വിട്ടു. പിറ്റേന്ന് ഗോരേഗാവ് സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെയാണ് ലഗേജ് കോച്ചിൽ മൃതദേഹം കണ്ടെത്തിയത്.
English Summary:
Two Mumbai Police Personnel Suspended Nor Negligence Leading To 47-Year-Old Commuter’s Death
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024-03-11 mo-news-common-mumbainews 40oksopiu7f7i7uq42v99dodk2-2024-03-11 mo-health-death 6anghk02mm1j22f2n7qqlnnbk8-2024 j14pc49lfpo6tnmuvl0mjs25v 40oksopiu7f7i7uq42v99dodk2-2024
Source link