BUSINESS

ഇന്ത്യൻ വിപണിയിൽ പണപ്പെട്ടി തുറന്ന് വിദേശ നിക്ഷേപകർ

എ​ല്ലാം അ​നു​കൂ​ല​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നു മു​ന്നി​ൽ വീ​ണ്ടും പ​ണ​പ്പെട്ടി തു​റ​ന്നു. നാ​ലി​ൽ മൂ​ന്നു ദി​വ​സ​വും വാ​ങ്ങ​ലു​കാ​രാ​യി മാ​റി​യ അ​വ​ർ തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​ത്തി​ൽ വി​പ​ണി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് വേ​ഗ​ത ഇ​ര​ട്ടി​പ്പി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല, അ​ഞ്ചാം വാ​ര​വും ബു​ൾ റാ​ലി നി​ല​നി​ർ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്കും ശ​ക്തി​പ​ക​രു​ന്നു. ബോം​ബെ സെ​ൻ​സെ​ക്സ് 1619 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 510 പോ​യി​ന്‍റും ഉ​യ​ർ​ന്നു. പച്ചക്കൊടി ഉയർത്തി മൂഡീസ് ഇ​ന്ത്യ​ൻ ബാ​ങ്കിം​ഗ് മേ​ഖ​ല നി​ക്ഷേ​പ​ത്തി​ന് അ​നു​യോ​ജ്യ​മെ​ന്ന വി​ദേ​ശ വി​ല​യി​രു​ത്ത​ലു​ക​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ വ​രും ദി​ന​ങ്ങ​ളി​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കാം. ജെപി മോ​ർ​ഗ​നി​ൽനി​ന്നു​ള്ള അ​നു​കൂ​ല വി​ല​യി​രു​ത്ത​ലി​ന് പു​റ​കെ മൂ​ഡീ​സ് റേ​റ്റിം​ഗും പ​ച്ചക്കൊടി ഉ​യ​ർ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ളി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്താം. നിക്ഷേപം ഉയർത്തി വിദേശ ഫണ്ടുകൾ വാ​രാ​രം​ഭ​ത്തി​ൽ 544.06 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പി​ന്നീ​ട് 10,645.14 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ശ​ക്ത​മാ​യ പി​ന്തുണ ന​ൽ​കി 10,129.17 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. പുതുവർഷം മികവിലേക്ക് പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷം രാ​ജ്യം കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ചവയ്​ക്കാം, രൂ​പ ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ഡോ​ള​റി​നു മു​ന്നി​ൽ 82.91ൽ ​നി​ന്നും മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച 82.72 ലേക്ക് ​രൂ​പ കൃ​ത്യ​മാ​യ ലാ​ൻ​ഡിം​ഗ് കാ​ഴ്ചവ​ച്ചു. ഹൃ​സ്വ​കാ​ല​യ​ള​വി​ലേ​ക്ക് വീ​ക്ഷിച്ചാ​ൽ രൂ​പ 81.83 – 83.36 റേ​ഞ്ചി​ൽ നീ​ങ്ങാം. രൂ​പ ആ​റ് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. വി​ദേ​ശ ഫ​ണ്ടു​ക​ൾ ക​ട​പ​ത്ര​ത്തി​ലെ നി​ക്ഷ​പം ഉ​യ​ർ​ത്തി​യ​ത് രൂ​പ​യ്ക്കു ക​രു​ത്താ​യി. ഈ ​വ​ർ​ഷം രൂ​പ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​റ​ൻ​സി​യാ​യി നീ​ങ്ങു​ന്നു. കുതിക്കുന്നു, നിഫ്റ്റി നി​ഫ്റ്റി ബു​ൾ റാ​ലി​യി​ൽ 22,378 ൽ​നി​ന്നും 22,229ലേ​ക്ക് താ​ഴ്ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചുവ​ര​വി​ൽ 22,378 ലെ ​റിക്കാ​ർ​ഡ് ത​ക​ർ​ത്ത് പു​തി​യ ച​രി​ത്ര​മാ​യ 22,525.65 വ​രെ ക​യ​റി. ശി​വ​രാ​ത്രി മൂ​ലം വെ​ള്ളിയാ​ഴ്്ച വി​പ​ണി പ്ര​വ​ർ​ത്തി​ച്ചി​ല്ല. വ്യാ​ഴാ​ഴ്ച ക്ലോ​സി​ംഗിൽ നി​ഫ്റ്റി 22,493.55 പോ​യി​ന്‍റിലാ​ണ്. ഈ ​വാ​രം 22,602നെ ​ല​ക്ഷ്യ​മാ​ക്കി​യാ​വും വ്യാ​പാ​രം തു​ട​ങ്ങു​ക. വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ഓ​വ​ർ ബോട്ടാ​യ​തി​നാ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പു നീ​ക്കം ന​ട​ത്താം. അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ 22,306ലും 22,119​ലും സ​പ്പോ​ർ​ട്ട് പ്ര​തീ​ക്ഷി​ക്കാം. എ​ന്നാ​ൽ ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ നി​ഫ്റ്റി 22,711 ലേ​ക്കും തു​ട​ർ​ന്ന് 23,007 നെ​യും ഉ​റ്റ് നോ​ക്കും. നി​ഫ്റ്റി​യു​ടെ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ ഡെ​യ്‌ലി ചാ​ർ​ട്ടി​ൽ വി​ല​യി​രു​ത്തി​യാ​ൽ ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ പ​ല​തും ഓ​വ​ർ ബോട്ടാ​ണ്. അ​തേസ​മ​യം സൂ​പ്പ​ർ ട്ര​ന്‍റും, പാ​രാ​ബോ​ളി​ക്കും എംഎസിഡിയും ​ബു​ള്ളി​ഷാ​ണ്. തി​രു​ത്ത​ലി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ ഫ​ണ്ടു​ക​ൾ താ​ഴ്ന്ന റേ​ഞ്ചി​ൽ പു​തി​യ ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ത്താ​ൽ പ്രീ ​ഇ​ല​ക്‌ഷ​ൻ റാ​ലി പ്ര​തീ​ക്ഷി​ക്കാം.

നി​ഫ്റ്റി ഫ്യൂ​ച്ച​റി​ൽ വാ​രാ​രം​ഭം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് കു​റ​ഞ്ഞെങ്കി​ലും പി​ന്നീ​ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ കാ​ണി​ച്ച താ​ത്പ​ര്യം സൂ​ചി​ക​യെ 22,507ൽനി​ന്നും 22,619.90 വ​രെ എ​ത്തി​ച്ചു. വ്യാ​പാ​രാ​ന്ത്യം 22,538 പോ​യി​ന്‍റിലാ​ണ്. സാ​ങ്കേ​തി​കമാ​യി ബു​ള്ളി​ഷാ​യ നി​ഫ്റ്റി മാ​ർ​ച്ച് ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍ററ​സ്റ്റ് 141.9 ല​ക്ഷം ക​രാ​റു​ക​ളി​ൽനി​ന്നും 154.8 ല​ക്ഷം ക​രാ​റാ​യ​ത് ബു​ൾ ഇ​ട​പാ​ടു​കാ​രു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ംഗ് പൊ​സി​ഷ​നി​ലെ വ​ർ​ധ​ന സൂ​ചി​ക​യെ 22,606-22,659 ലേ​ക്ക് അ​ടു​പ്പി​ക്കാം. റിക്കാർഡ് പുതുക്കി സെൻസെക്സ് സെ​ൻ​സെ​ക്സ് റിക്കാർ​ഡ് പു​തു​ക്കി​യ ആ​വേ​ശ​ത്തി​ലാ​ണ്. 73,806നി​ന്നും 73,994ലെ ​റിക്കാർ​ഡ് ത​ക​ർ​ത്ത് ഏ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 74,245.17 ലെ​ത്തി. വാ​രാ​ന്ത്യം 74,119 ൽ ​നി​ല​കൊ​ള്ളു​ന്ന സെ​ൻ​സെ​ക്സ് ഈ ​മാ​സം 75,000 പോ​യി​ന്‍റ് മ​റി​ക​ട​ക്കാം. വി​പ​ണി 73,553ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തു​വോ​ളം 74,465ലേ​ക്കും തു​ട​ർ​ന്ന് 74,811 ലേ​ക്കും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ തെ​ളി​ഞ്ഞു നി​ൽ​ക്കും. ഈ​സ്റ്റ​റി​ന് മു​ന്നോ​ടി​യാ​യി യുഎ​സ് മാ​ർ​ക്ക​റ്റി​ൽനി​ന്ന് അ​നു​കൂ​ല ത​രം​ഗം പ്ര​തീ​ക്ഷി​ക്കാം. മുന്നേറ്റത്തോടെ സ്വർണം സ്വ​ർ​ണ​ത്തി​ൽ വ​ൻ മു​ന്നേ​റ്റം. യുഎ​സി​ലെ നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി ഫ​ണ്ടു​ക​ളെ മ​ഞ്ഞ​ലോ​ഹ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ചു. ട്രോ​യ് ഔ​ൺ​സി​ന് 2082 ഡോ​ള​റി​ൽനി​ന്നും 2147 ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്ത് 2195.20 ഡോ​ള​ർ വ​രെ സ​ഞ്ച​രി​ച്ചു, വാ​രാ​ന്ത്യ​ത്തി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ 2185 ഡോ​ള​റാ​യി. വി​പ​ണി​യു​ടെ അ​ടി​യോ​ഴു​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ൽ 2200 ഡോ​ള​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പി​ന്നി​ട്ട ഒ​രു വ​ർ​ഷ​ത്തി​ൽ 16.63 ശ​ത​മാ​നം ക​യ​റി സ്വ​ർ​ണ വി​ല ട്രോ​യ് ഔ​ൺ​സി​ന് 310 ഡോ​ള​ർ ഉ​യ​ർ​ന്നു. ഈ ​ഊ​ർ​ജം നി​ല​നി​ർ​ത്തി​യാ​ൽ ആ​റ് മാ​സ​ത്തി​ൽ 2300 ഡോ​ള​റി​ലേ​ക്ക് സ്വ​ർ​ണ വി​പ​ണി​യു​ടെ കി​ര​ണ​ങ്ങ​ൾ പ​തി​യാം. വി​പ​ണി ഓ​വ​ർ ബോ​ട്ടാ​യ​തും റിക്കാ​ർ​ഡ് ത​ല​ത്തി​ൽ നീ​ങ്ങു​ന്ന​തും ഓ​പ്പ​റേ​റ്റ​ർ​മാ​രെ ലാ​ഭ​മെ​ടു​പ്പി​ന് പ്രേ​രി​പ്പി​ച്ചാ​ൽ 2142 ഡോ​ള​റി​ൽ താ​ങ്ങ് പ്ര​തീ​ക്ഷി​ക്കാം. നാ​ണ​യ​പെ​രു​പ്പം സം​ബ​ന്ധി​ച്ച പു​തി​യ ക​ണ​ക്കു​ക​ൾ അ​മേ​രി​ക്ക ഈ ​വാ​രം പു​റ​ത്തു​വി​ടും. ഇ​ത് സ്വ​ർ​ണ വി​ല​യെ സ്വാ​ധീ​നി​ക്കു​മെ​ങ്കി​ലും വി​പ​ണി ഈ ​വാ​രം ഒ​രു ക​ൺ​സോ​ളി​ഡേ​ഷ​ന് ശ്ര​മം ന​ട​ത്താം.

Source link

Related Articles

Back to top button