ഡബ്ലിൻ: കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന. കുടുംബം എന്ന വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകർതൃത്വവും ഉൾപ്പെടുത്താൻ ശ്രമിച്ചു. അമ്മമാർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി ജോലിക്കു പോകേണ്ടതില്ല എന്നതിനു പകരം, സർക്കാർ കുടുംബസംരക്ഷണത്തിനു ശ്രമിക്കുമെന്ന വാക്യം ഉൾപ്പെടുത്താൻ ശ്രമിച്ചു.
കുടുംബവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 67.7ഉം സ്ത്രീകളുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 73.9ഉം ശതമാനം എതിർവോട്ടുകളാണ് ലഭിച്ചത്. അയർലൻഡിൽ ഒരു ഹിതപരിശോധന ഇത്ര വലിയ ഭൂരിപക്ഷത്തിൽ തള്ളുന്നത് ആദ്യമാണ്. ഫലം അംഗീകരിക്കുന്നുവെന്നും ജനഹിതം സർക്കാർ മാനിക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചു.
Source link