കിവീസ് ലീഡ്
ക്രൈസ്റ്റ് ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് 40 റൺസ് ലീഡ്. ഒന്നാം ദിവസത്തെ നാലിന് 124 റൺസ് എന്ന നിലയിൽനിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 256ന് പുറത്തായി. ഓസട്രേലിയയ്ക്കു വേണ്ടി മാർനസ് ലബൂഷെയ്ൻ (90) തിളങ്ങി.
ഏഴ് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയാണ് ഓസ്ട്രേലിയയെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനു വേണ്ടി ടോം ലാഥവും (65 നോട്ടൗട്ട്) കൈൻ വില്യംസണും (51) തിളങ്ങി. സ്കോർ: ന്യൂസിലൻഡ് 162, 134/2. ഓസ്ട്രേലിയ 256.
Source link