അഴിമതി: വിവരം നൽകുന്നവരെ സംരക്ഷിക്കാൻ നിയമത്തിന് ശുപാർശ
അഴിമതി: വിവരം നൽകുന്നവരെ സംരക്ഷിക്കാൻ നിയമത്തിന് ശുപാർശ-Law Commission | Whistleblower Protection | Malayalam News | India News | Manorama Online | Manorama News
അഴിമതി: വിവരം നൽകുന്നവരെ സംരക്ഷിക്കാൻ നിയമത്തിന് ശുപാർശ
മനോരമ ലേഖകൻ
Published: March 10 , 2024 03:22 AM IST
Updated: March 09, 2024 11:09 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ അഴിമതിവിരുദ്ധ മുന്നറിയിപ്പു നൽകുന്നവരെ (വിസിൽ ബ്ലോവർമാർ) സംരക്ഷിക്കുന്നതിനുള്ള നടപടി നിർദേശിച്ചു ദേശീയ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകി. വ്യാപാര രഹസ്യങ്ങളുമായി ബന്ധപ്പെട്ട ശക്തമായ നിയമം ശുപാർശ ചെയ്യുന്ന കമ്മിഷൻ, ഇതിൽ വിസിൽ ബ്ലോവർമാരുടെ സംരക്ഷണത്തിനു കർശനവും സുരക്ഷിതവുമായ വ്യവസ്ഥ വേണം എന്നാണ് നിർദേശിക്കുന്നത്.
നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങളിൽ നിന്നു സംരക്ഷിക്കണമെന്നും ഇതു കേവലം പ്രതിരോധത്തിനുള്ള വ്യവസ്ഥ മാത്രമാകരുതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വ്യാപാര രഹസ്യങ്ങളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒഴിവാക്കാൻ കഴിയില്ലെന്നാണ് കമ്മിഷൻ നിരീക്ഷിക്കുന്നത്. 2014 ലെ വിസിൽ ബ്ലോവേഴ്‌സ് പ്രൊട്ടക‍്ഷൻ നിയമത്തിലെ പരിമിതികളും റിപ്പോർട്ടിലുണ്ട്.
English Summary:
Law Commission Recommends Whistleblower Protection
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03-09 40oksopiu7f7i7uq42v99dodk2-2024-03-09 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-common-whistleblower mo-crime-corruption 57u8hb7drv0s1jhtcs6usl2c2k 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link