ഹമാസിന് തുർക്കിയുടെ ഉറച്ച പിന്തുണ


ഇ​​​സ്താം​​​ബൂ​​​ൾ: ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സി​​​ന് തു​​​ർ​​​ക്കി ഉ​​​റ​​​ച്ച പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്കി​​​യെ​​​ക്കൊ​​​ണ്ട് ഹ​​​മാ​​​സി​​​നെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യെ​​​ന്നു വി​​​ളി​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യി​​​ല്ല. ഹ​​​മാ​​​സ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി തു​​​ർ​​​ക്കി തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​റു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തെ എ​​​ർ​​​ദോ​​​ഗ​​​ൻ മു​​​ന്പ് നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ൽ ഭീ​​​ക​​​ര​​​രാ​​​ജ്യ​​​മാ​​​ണെ​​​ന്നും ഗാ​​​സ​​​യി​​​ൽ വം​​​ശ​​​ഹ​​​ത്യ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


Source link

Exit mobile version