ഇസ്താംബൂൾ: അധികാരവും രാഷ്ട്രീയവും മതിയാക്കുകയാണെന്ന സൂചന നല്കി തുർക്കി പ്രസിഡന്റ് എർദോഗൻ. മാസാവസാനം നടക്കുന്ന ലോക്കൽ ഇലക്ഷൻ തന്റെ അവസാന ഇലക്ഷൻ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതടവില്ലാത്ത ജോലി നിർത്തുകയാണെന്നും രണ്ടു പതിറ്റാണ്ടായി തുർക്കി ഭരിക്കുന്ന എർദോഗൻ കൂട്ടിച്ചേർത്തു. 2003 മുതൽ തുർക്കി എർദോഗൻ യുഗത്തിലാണ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പ്രസിഡന്റായി. ഇതിനിടെ പ്രധാനമന്ത്രിപദം റദ്ദാക്കി അധികാരങ്ങൾ പ്രസിഡന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.
വൻനാശമുണ്ടായ ഭൂകന്പത്തിന്റെയും സാന്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം നടന്ന പൊതു തെരഞ്ഞെടുപ്പിലും തുർക്കി ജനത എർദോഗനെ അധികാരത്തിൽ നിലനിർത്തുകയാണുണ്ടായത്. താൻ പോയാലും എകെപി പാർട്ടി അധികാരം നിലനിർത്തുമെന്ന് ഇസ്താംബൂളിലെ ഒരു പരിപാടിക്കിടെ എർദോഗൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2003ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇസ്താംബൂൾ മേയർ സ്ഥാനം പ്രതിപക്ഷം പിടിച്ചെടുത്തിരുന്നു.
Source link