ആസിഫ് അലി സർദാരി പാക്കിസ്ഥാൻ പ്രസിഡന്‍റ്


ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (പി​പി​പി) നേ​താ​വ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി പാ​ക്കി​സ്ഥാ​ന്‍റെ 14ാമ​തു പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 2008 മു​ത​ൽ 2013 വ​രെ​യും സ​ർ​ദാ​രി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റും നാ​ലു പ്ര​വി​ശ്യാ അ​സം​ബ്ലി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഇ​ല​ക്‌​ട​റ​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പി​ടി​ഐ നി​ർ​ത്തി​യ മു​ഹ​മ്മ​ദ് ഖാ​ൻ അ​ച​ക്സാ​യി​യെ​യാ​ണു സ​ർ​ദാ​രി തോ​ൽ​പ്പി​ച്ച​ത്. പാ​ർ​ല​മെ​ന്‍റി​ൽ സ​ർ​ദാ​രി​ക്ക് 255ഉം ​മു​ഹ​മ്മ​ദ് ഖാ​ന് 119ഉം ​വോ​ട്ടു​ക​ളാ​ണു ല​ഭി​ച്ച​ത്. സി​ന്ധ്, ബ​ലൂ​ചി​സ്ഥാ​ൻ, പ​ഞ്ചാ​ബ് പ്ര​വി​ശ്യ​ക​ളി​ൽ സ​ർ​ദാ​രി​യും ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ​യി​ൽ മു​ഹ​മ്മ​ദ് ഖാ​നും ജ​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫി​ന്‍റെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​രി​ന് പി​പി​പി ന​ല്കു​ന്ന പി​ന്തു​ണ​യ്ക്കു പ​ക​ര​മാ​ണ് സ​ർ​ദാ​രി​ക്കു പ്ര​സി​ഡ​ന്‍റ് പ​ദ​വി വാ​ഗ്ദാ​നം ചെ​യ്ത​ത്. വ​ധി​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭൂ​ട്ടോ​യു​ടെ ഭ​ർ​ത്താ​വും പി​പി​പി സ​ഹ​ചെ​യ​ർ​മാ​ൻ ബി​ലാ​വ​ൽ ഭൂ​ട്ടോ​യു​ടെ പി​താ​വു​മാ​ണ് സ​ർ​ദാ​രി. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ൽ​വി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഇ​ല​ക്‌​ട​റ​ൽ കോ​ള​ജ് രൂ​പീ​കൃ​ത​മാ​കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹം പ​ദ​വി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.


Source link

Exit mobile version