അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം; പ​​ര​​ന്പ​​ര ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി


ധ​​രം​​ശാ​​ല: രോ​​ഹി​​ത് ശ​​ർ​​മ​​യും സം​​ഘ​​വും ബീ​​സ്റ്റ് മോ​​ഡ് ഓ​​ണ്‍ ആ​​ക്കി താ​​ണ്ഡ​​വ​​മാ​​ടി​​യ​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ബാ​​സ്ബോ​​ൾ ക്രി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ ച​​ര​​മ​​ഗീ​​തം മു​​ഴ​​ങ്ങി. ന്യൂ​​സി​​ല​​ൻ​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഓ​​സ്ട്രേ​​ലി​​യ, പാ​​ക്കി​​സ്ഥാ​​ൻ, അ​​യ​​ർ​​ല​​ൻ​​ഡ് ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ ഇം​​ഗ്ല​​ണ്ട് ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച ബാ​​സ്ബോ​​ൾ ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​യി​​ൽ ക​​ത്തി​​ച്ചാ​​ന്പ​​ലാ​​യി. അ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​രപ​​ര​​ന്പ​​ര ഇ​​ന്ത്യ 4-1ന് ​​ആ​​ധി​​കാ​​രി​​ക​​മാ​​യി സ്വ​​ന്ത​​മാ​​ക്കി. ധ​​രം​​ശാ​​ല​​യി​​ൽ ന​​ട​​ന്ന അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ഇ​​ന്നിം​​ഗ്സി​​നും 64 റ​​ണ്‍​സി​​നു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. മൂ​​ന്നാം​​ദി​​നം ര​​ണ്ടാം സെ​​ഷ​​നി​​ൽ​​ത​​ന്നെ അ​​ഞ്ചാം ടെ​​സ്റ്റ് അ​​വ​​സാ​​നി​​ച്ചു. 259 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി​​യ ഇ​​ന്ത്യ​​ക്കെ​​തി​​രേ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​റ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട് 195ന് ​​പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 218, 195. ഇ​​ന്ത്യ 477. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ പേ​​ശി​​വ​​ലി​​വി​​നെത്തു​​ട​​ർ​​ന്ന് മൂ​​ന്നാം​​ദി​​നം മൈ​​താ​​ന​​ത്ത് എ​​ത്തി​​യി​​ല്ല. പ​​ക​​രം, വൈ​​സ് ക്യാ​​പ്റ്റ​​ൻ ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ന​​യി​​ച്ച​​ത്. ബ​​ഷീ​​ർ ഫി​​ഫ​​ർ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 473 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ധ​​രം​​ശാ​​ല ടെ​​സ്റ്റ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 27 റ​​ണ്‍​സു​​മാ​​യി കു​​ൽ​​ദീ​​പ് യാ​​ദ​​വും 19 റ​​ണ്‍​സു​​മാ​​യി ജ​​സ്പ്രീ​​ത് ബും​​റ​​യു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ. 69 പ​​ന്തി​​ൽ 30 റ​​ണ്‍​സ് നേ​​ടി​​യ കു​​ൽ​​ദീ​​പി​​നെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ പു​​റ​​ത്താ​​ക്കി. ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ 700-ാം ടെ​​സ്റ്റ് വി​​ക്ക​​റ്റ്. 64 പ​​ന്തി​​ൽ 20 റ​​ണ്‍​സ് നേ​​ടി​​യ ബും​​റ, ഷൊ​​യ്ബ് ബ​​ഷീ​​റി​​ന്‍റെ പ​​ന്തി​​ൽ പു​​റ​​ത്ത്. ഇ​​ന്നിം​​ഗ്സി​​ൽ ബ​​ഷീ​​റി​​ന്‍റെ അ​​ഞ്ചാം വി​​ക്ക​​റ്റ്. പ​​ര​​ന്പ​​ര​​യി​​ൽ ബ​​ഷീ​​റി​​ന്‍റെ ര​​ണ്ടാം അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം. 21 വ​​യ​​സ് തി​​ക​​യു​​ന്ന​​തി​​നു മു​​ന്പ് ഒ​​ന്നി​​ല​​ധി​​കം അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ബ​​ഷീ​​റും ഇ​​തോ​​ടെ ഇ​​ടം​​പി​​ടി​​ച്ചു. ബി​​ൽ വോ​​ക്, ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, റെ​​ഹാ​​ൻ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ർ. റൂ​​ട്ടി​​ന് 21-ാം 50+, അ​​ശ്വി​​ന് അ​​ഞ്ച്

259 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ശ്ര​​മം പോ​​ലും ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ അ​​നു​​വ​​ദി​​ച്ചി​​ല്ല. 128 പ​​ന്തി​​ൽ നേ​​രി​​ട്ട് 84 റ​​ണ്‍​സ് നേ​​ടി​​യ ജോ ​​റൂ​​ട്ട് മാ​​ത്ര​​മാ​​ണ് ഇം​​ഗ്ലീ​​ഷ് നി​​ര​​യി​​ൽ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ തി​​ള​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ക്കെ​​തി​​രേ റൂ​​ട്ടി​​ന്‍റെ 21-ാം ടെ​​സ്റ്റ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ടെ​​സ്റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ 50+ സ്കോ​​ർ എ​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ​​ർ സ്റ്റീ​​വ് സ്മി​​ത്തി​​ന്‍റെ (20) റി​​ക്കാ​​ർ​​ഡ് റൂ​​ട്ട് മ​​റി​​ക​​ട​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ സാ​​ക് ക്രൗ​​ളി (0), ബെ​​ൻ ഡ​​ക്ക​​റ്റ് (2), ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ് (2), ബെ​​ൻ ഫോ​​ക്സ് (8), മാ​​ർ​​ക്ക് വു​​ഡ് (0) എ​​ന്നി​​വ​​ർ​​ക്ക് ര​​ണ്ട​​ക്കം കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല. ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ 39 റ​​ണ്‍​സ് നേ​​ടി. 14 ഓ​​വ​​റി​​ൽ 77 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ആ​​ർ. അ​​ശ്വി​​നാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് 195ൽ ​​ഒ​​തു​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​ത്. കു​​ൽ​​ദീ​​പ് യാ​​ദ​​വ്, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. റിക്കാർഡുകൾ പലത് 101 ഇം​​ഗ്ല​​ണ്ട് x ഇ​​ന്ത്യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ പി​​റ​​ന്ന​​ത് 101 സി​​ക്സ്. ഇ​​ന്ത്യ 72ഉം ​​ഇം​​ഗ്ല​​ണ്ട് 29ഉം ​​സി​​ക്സ് അ​​ഞ്ച് ടെ​​സ്റ്റി​​ലാ​​യി പ​​റ​​ത്തി. ഒ​​രു ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ സി​​ക്സി​​ൽ സെ​​ഞ്ചു​​റി പി​​റ​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യം. 178-178 ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ജ​​യ​​പ​​രാ​​ജ​​യ ക​​ണ​​ക്ക് തു​​ല്യ​​ത​​യി​​ൽ. ധ​​രം​​ശാ​​ല ടെ​​സ്റ്റി​​ൽ ജ​​യി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ജ​​യ​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 178-178 എ​​ന്ന​​താ​​ണ്. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ പോ​​സി​​റ്റീ​​വ് ജ​​യ​​പ​​രാ​​ജ​​യ ക​​ണ​​ക്കി​​ൽ എ​​ത്തു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ (1.780), ഇം​​ഗ്ല​​ണ്ട് (1.209), ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക (1.105), പാ​​ക്കി​​സ്ഥാ​​ൻ (1.042) എ​​ന്നീ ടീ​​മു​​ക​​ൾ​​ക്കൊപ്പം ഇ​​ന്ത്യ​​യും (1.000) പോ​​സ​​ിറ്റീ​​വ് ജ​​യ​​പ​​രാ​​ജ​​യ ക​​ണ​​ക്കി​​ൽ എ​​ത്തി. പ്ലെ​​യ​​ർ ഓ​​ഫ് ദ ​​സീ​​രീ​​സ് യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ 712 റ​​ണ്‍​സ് (100/50: 2/3) പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് കു​​ൽ​​ദീ​​പ് യാ​​ദ​​വ് 5/72, 30 & 2/40


Source link

Exit mobile version