WORLD
വിറ്റഴിയാതെ രണ്ട് ബില്യൺ ലിറ്ററിലധികം വൈൻ; ഓസ്‌ട്രേലിയയിൽ മുന്തിരിവള്ളികൾ നശിപ്പിക്കുന്നു

സിഡ്നി: ഓസ്‌ട്രേലിയയിൽ ദശലക്ഷക്കണക്കിന് മുന്തിരിവള്ളികൾ നശിപ്പിക്കുന്നു. മുന്തിരിയുടെ വില ഇടിയുകയും കർഷകരും വൈൻ നിർമ്മാതാക്കളും പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് അമിത ഉത്പാ ദനം നിയന്ത്രിക്കുന്നതിന് മുന്തിരിച്ചെടികൾ നശിപ്പിക്കുന്നത്.ലോകത്ത് വൈൻ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയിൽ 2023 മധ്യത്തിലെ കണക്കുകൾ പ്രകാരം രണ്ട് ബില്യൺ ലിറ്ററിലധികം വൈൻ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. ഏകദേശം രണ്ട് വർഷത്തെ ഉത്പാദനമാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ലോകത്താകമാനം വീഞ്ഞിൻ്റെ ഉപഭോഗം കുറഞ്ഞത് ഓസ്‌ട്രേലിയയെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപവർഷങ്ങൾ വരെ ആശ്രയമായിരുന്ന ചൈനീസ് വിപണിയിലെക്കുള്ള കയറ്റുമതി നിലച്ചതും അവസ്ഥ മോശമാക്കി.
Source link