ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’ ഫസ്റ്റ്ലുക്ക്; നായിക മോക്ഷ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’ ഫസ്റ്റ്ലുക്ക്; നായിക മോക്ഷ | Chithini Movie
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’ ഫസ്റ്റ്ലുക്ക്; നായിക മോക്ഷ
മനോരമ ലേഖകൻ
Published: March 09 , 2024 02:40 PM IST
1 minute Read
മോക്ഷ
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ബിഗ് ബജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’.
മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിൽ 52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ.വി. അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
English Summary:
Chithini movie first look poster
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-amith-chakalakkal mo-entertainment-movie-vinayforrt f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-03-09 408ofc1a3ov4dlqt9f2k4hsmk6 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 7rmhshc601rd4u1rlqhkve1umi-2024-03-09 mo-entertainment-movie-east-coast-vijayan
Source link