ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി: അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിൽ

ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി: അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിൽ | Himachal Pradesh |

ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി: അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിൽ

ഓൺലൈൻ ഡെസ്‍ക്

Published: March 09 , 2024 02:35 PM IST

1 minute Read

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. ചിത്രം: (PTI Photo)(PTI02_28_2024_000167B)

ഡെറാഡൂൺ∙ ഹിമാചൽപ്രദേശിൽ അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെത്തി.  ഇന്നു രാവിലെയാണ് ഹരിയാന നമ്പർ പ്ലേറ്റിലുള്ള ബസിൽ ഇവർ താജ് ഹോട്ടലിൽ എത്തിയത്. അയോഗ്യരാക്കപ്പെട്ട ആറ് എംഎൽമാർക്കു പുറമേ മൂന്നു സ്വതന്ത്രർ ഉൾപ്പെടെയാണ് 11 പേർ എത്തിയത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഡൽഹിയിലെത്തി ഉന്നത കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെക്കുറച്ചും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമാണു സുഖ്‍വിന്ദർ സിങ് സുഖു ഡൽഹിയിലെത്തിയത്. അയോഗ്യരാക്കപ്പെട്ടവരെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, സ്വന്തം തെറ്റു തിരിച്ചറിയുന്നവന് ഒരു അവസരം കൂടി നൽകണമെന്നായിരുന്നു സുഖ്‍വിന്ദർ സിങ് സുഖുവിന്റെ മറുപടി.

English Summary:
Political crisis in Himachal Pradesh

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-03-09 mo-news-national-states-himachalpradesh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-03-09 67sf6g3chr4u8jat4alu2nrf18 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024


Source link
Exit mobile version