വിമാനത്തിന്റെ എന്‍ജിന് ഉള്ളിലേക്ക് യാത്രക്കാരന്‍ നാണയങ്ങളിട്ടു; വൈകിയത് നാല് മണിക്കൂര്‍


ബെയ്ജിങ്: വിമാനത്തിന്റെ എന്‍ജിന് ഉള്ളിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം നാലുമണിക്കൂര്‍ വൈകി. മാര്‍ച്ച് ആറിന് രാവിലെ പത്ത് മണിയ്ക്ക് ചൈനയിലെ സാന്യയില്‍നിന്നും ബെയ്ജിങിലേക്കു പുറപ്പെടാനിരിക്കെയാണ് സംഭവം. യാത്ര സുഗമമാക്കാനാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഇയാള്‍ അഞ്ചോളം നാണയങ്ങള്‍ എന്‍ജിന് ഉള്ളിലേക്കിട്ടത്. പരിശോധനയില്‍ നാണയങ്ങള്‍ കണ്ടെത്തിയതായി വിമാന അധികൃതര്‍ അറിയിച്ചു.ഏറെനേരത്തെ അന്വേഷണത്തിന് ശേഷമാണ് എന്‍ജിനില്‍ നാണയങ്ങള്‍ ഇട്ടത് യാത്രക്കാരില്‍ ഒരാളാണെന്ന് കണ്ടെത്താനായത്. വിമാനം പുറപ്പെടാതിരിക്കാനുള്ള കാരണം വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൃത്യം നടത്തിയ യാത്രക്കാരനെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Source link

Exit mobile version