ASTROLOGY

സമ്പൂർണ വാരഫലം, 2024 മാർച്ച് 10 മുതൽ 16 വരെ


ചിലർക്ക് ആഴ്ചയുടെ തുടക്കത്തിൽ തന്നെ വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. എന്നാൽ ചില കൂറുകാർക്ക് ചെലവ് വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകും. ബിസിനസിലെ അപ്രതീക്ഷിത ലാഭം ചിലർക്ക് ആശ്വാസകരമാകും. ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ജോലി സ്ഥലത്ത് ചില പ്രത്യേക കൂറുകാർക്ക് ഈ ആഴ്ച നേട്ടമുണ്ടാകും. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഈ ആഴ്‌ച പലർക്കും അനുകൂലമാണ്. ഓരോ കൂറുകാർക്കും ഈ ആഴ്ച എങ്ങനെയായിരിക്കുമെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് പൊതുവെ ശുഭകരമായ വാരമാണ്. ആഴ്ചയുടെ തുടക്കത്തിൽ തന്നെ വലിയൊരു സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്കും ജോലിക്കാർക്കും അവരുടെ ശ്രമങ്ങൾ വിജയം കാണും. ബിസിനസിൽ പ്രതീക്ഷിക്കുന്ന പുരോഗതി ഉണ്ടാകും. എന്നാൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണം. ആരെയും അന്ധമായി വിശ്വസിക്കരുത്. സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളെ പരിചയപ്പെടാൻ സാധിക്കും. ഭാവിയിൽ നിങ്ങൾക്ക് ഈ ബന്ധം പ്രയോജനപ്പെടുന്നതാണ്. സ്ത്രീകൾക്ക് ഈശ്വര വിശ്വാസം കൂടും. മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും. സന്താനങ്ങളുടെ ബന്ധപ്പെട്ട ചില വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നത് മാനസിക സമാധാനം നൽകുന്നതാണ്. പ്രണയ – ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം ആലോചിച്ച് കൈക്കൊള്ളണം. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ജോലിഭാരം അനുഭവപ്പെടും. അതുകൊണ്ട് തന്നെ തിരക്ക് മൂലം നിങ്ങളുടെ സ്വന്തം കാര്യങ്ങൾക്കോ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനോ സമയം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ജോലി കൃത്യ സമയത്ത് പൂർത്തിയാക്കണമെങ്കിൽ കഠിനാധ്വാനം കൂടിയേ തീരൂ. ഭൂമി, കെട്ടിടം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളുടെ മാനസിക സമാധാനം തകർക്കും. ബിസിനസ് ചെയ്യുന്നവർക്ക് ആഴ്ചയുടെ തുടക്കം മികച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശപ്പെടേണ്ടി വരും. എന്നാൽ ആഴ്ചയുടെ അവസാനം അപ്രതീക്ഷിത ലാഭം ഉണ്ടാകും. പരീക്ഷകൾക്കും മത്സരങ്ങൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ആഗ്രഹിച്ച വിജയം നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. ജീവിത പങ്കാളിയുടെ മോശം ആരോഗ്യം ആശങ്കയ്ക്ക് കാരണമാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ആഴ്ചയാണ്. ആഴ്ചയുടെ തുടക്കത്തിൽ ജോലിയിൽ ചില ബുദ്ധിമുട്ടുകൾ നേരിടാം. എന്നാൽ ആഴ്ചയുടെ അവസാനത്തോടെ ഇത് ട്രാക്കിലെത്തും. ബിസിനസുമായി ബന്ധപ്പെട്ട് ചില യാത്രകൾ വേണ്ടി വരും. യാത്രയിൽ നിങ്ങളുടെ വസ്തുക്കളും ആരോഗ്യവുമെല്ലാം സൂക്ഷിക്കണം. വിദ്യാർഥികൾ പഠന കാര്യത്തിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. വിജയം നേടാൻ കഠിനാധ്വാനം കൂടിയേ തീരൂ. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ ഒരു വലിയ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നത് വഴി മനസ്സ് സന്തോഷിക്കും. പ്രണയ ബന്ധങ്ങളിൽ തീവ്രതയുണ്ടാകും. ആഴ്ചയുടെ അവസാനം, നിങ്ങളുടെ പ്രണയ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ആഴ്ചയാണ്. ജോലി സ്ഥലത്ത് എന്തെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ അഭിപ്രായം കൂടെ തേടുക. ആഴ്ചയുടെ തുടക്കത്തിൽ, ചെയ്യുന്ന ജോലിയിലെ തടസ്സങ്ങൾ കാരണം നിങ്ങളുടെ മനസ്സ് വിഷാദാവസ്ഥയിലായിരിക്കും. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്നവരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടേക്കാം. അതേസമയം ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും. ആഴ്ചയുടെ മധ്യത്തിൽ ധാരാളം ജോലികൾ ഉണ്ടാകും. ഈ സമയത്ത്, അനാവശ്യ കാര്യങ്ങളിൽ ഓടിനടന്ന് സമയം പാഴാകാതിരിക്കാൻ ശ്രദ്ധിക്കുക. അപകട സാധ്യത ഉള്ളതിനാൽ വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധാപൂർവം വാഹനം ഓടിക്കണം. പ്രണയ സംബന്ധമായ തീരുമാനങ്ങൾ ആലോചിച്ച് കൈക്കൊള്ളണം. ദാമ്പത്യ ജീവിതം സന്തോഷകരമാകണമെങ്കിൽ തീർച്ചയായും പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തണം.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഭാഗ്യം നിറഞ്ഞ ആഴ്ചയായിരിക്കും. ആഴ്ചയുടെ തുടക്കം അനുകൂല ഫലങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ സാമ്പത്തിക നേട്ടത്തിനോ സാധ്യതയുണ്ട്. അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ആഴ്ചയുടെ മധ്യത്തിൽ ചില പുതിയ ജോലികൾ ആസൂത്രണം ചെയ്യും. കുടുംബാംഗങ്ങളിൽ നിന്ന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾ ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ശ്രമിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ആഴ്ചയാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഉന്നത സ്ഥാനങ്ങൾ നേടാനാകും. പ്രണയ ബന്ധത്തിൽ തീവ്രത അനുഭവപ്പെടും. പ്രണയ ബന്ധം വിവാഹത്തിലേക്കും മാറാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. വീട്ടിലെ പ്രായമായ ഒരാളുടെ മോശം ആരോഗ്യം ആശങ്ക വർധിപ്പിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)തൊഴിൽ രംഗത്ത് നിങ്ങളുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. ആളുകൾ പറയുന്ന ചില കാര്യങ്ങൾ അവഗണിക്കുന്നതാണ് നല്ലത്. ജോലിയോ ബിസിനസുമായോ ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും തിടുക്കത്തിൽ എടുക്കരുത്. ഏതെങ്കിലും കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായാൽ അറിവുള്ളവരിൽ നിന്ന് ഉപദേശം തേടുക. അതല്ലെങ്കിൽ കുറച്ച് സമയം എടുത്ത് തീരുമാനം എടുക്കുക. ദിവസ വേതനത്തിൽ തൊഴിലെടുക്കുന്നവർക്ക് ആഴ്ചയുടെ രണ്ടാം പകുതിയിൽ വരുമാനം കുറവും ചെലവുകൾ കൂടുതലും ആയിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടും. ആരോഗ്യം മോശമാകാനിടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ നിന്ന് മറ്റുകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചേക്കാം. ധന നിക്ഷേപം നന്നായി ആലോചിച്ച് മാത്രം ചെയ്യുക. നിങ്ങളുടെ പ്രണയ പങ്കാളി പ്രയാസകരമായ സമയങ്ങളിൽ നിങ്ങളുടെ പിന്തുണയാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)സന്തോഷം നിറഞ്ഞ ആഴ്ചയായിരിക്കും. ആഴ്ചയുടെ ആരംഭം മുതൽ തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ തുടങ്ങും. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. ബിസിനസ്സിലെ അപ്രതീക്ഷിത ലാഭം നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും. നിങ്ങളുടെ മറ്റു വരുമാന സ്രോതസ്സുകളിലൂടെ ധനം വരുന്നതിനനുസരിച്ച് ചെലവുകളും കൂടാനിടയുണ്ട്. ആഴ്‌ചയുടെ അവസാന പകുതിയിൽ, അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ, ഒരു വലിയ ജോലി പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുടെ ഏത് വലിയ നേട്ടവും നിങ്ങൾക്കും കുടുംബത്തിനും സന്തോഷത്തിന് ഒരു വലിയ കാരണമായി മാറും. പ്രണയ പങ്കാളിയുമായുള്ള അടുപ്പം വർദ്ധിക്കും. പ്രണയ വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം കിട്ടുന്നതും സന്തോഷത്തിനു കാരണമാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചിക രാശിക്കാർക്ക് ആഴ്ചയുടെ ആദ്യഭാഗത്ത് സമ്പത്തും സന്തോഷവും വർധിക്കും. എന്നാൽ നിങ്ങളുടെ സമയം, ധനം എന്നിവ ഉപയോഗ ശൂന്യമായ കാര്യങ്ങൾക്കായി ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം ഈ ആഴ്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിത ചെലവും തിരക്കുമെല്ലാം കാരണം വിഷാദം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവർ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. കുടുംബത്തിലെ ചില വിഷയങ്ങളിൽ ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പരുഷമായ സംസാരം ഒഴിവാക്കണം. ബിസിനസ് യാത്രകൾ നിങ്ങൾക്ക് നേട്ടം നൽകും. സുഹൃത്തിന്റെ സഹായത്തോടെ പുതിയ ജോലി ആസൂത്രണം ചെയ്യും. വിദേശത്ത് വ്യാപാരം നടത്താൻ ശ്രമിച്ചവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. വികാര വിക്ഷോഭത്തിന്റെ പുറത്ത് പ്രണയ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ആഴ്ചയാണ്. ആഴ്ചയുടെ തുടക്കം മുതൽ തന്നെ ജോലിഭാരം കൂടുതലായിരിക്കും. ലക്‌ഷ്യം കൈവരിക്കുന്നതിന് കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ആഴ്ചയായിരിക്കും. ചില വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. എന്നാൽ ഇത് വഴക്കിലേയ്ക്ക് നീങ്ങാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. ഒരു സുഹൃത്തിൻ്റെ സഹായത്തോടെ ലാഭകരമായ ചില പദ്ധതികളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. സർക്കാർ നൂലാമാലകളിൽ പെട്ട് മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. മത-സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങളുടെ പങ്കാളിത്തം വർദ്ധിക്കും. തർക്കങ്ങൾക്കിടയിലും, നിങ്ങളുടെ പ്രണയ ബന്ധം മികച്ചതായിരിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ പ്രണയ പങ്കാളി പ്രയാസകരമായ സമയങ്ങളിൽ നിങ്ങളുടെ ശക്തിയായി മാറുകയും ചെയ്യും. ആഴ്ചാവസാനം ജീവിത പങ്കാളിയുമായി ദീർഘദൂര യാത്ര പോകേണ്ടി വന്നേക്കാം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ആഴ്ചയുടെ തുടക്കത്തിൽ ധന നേട്ടത്തിന് സാധ്യതയുണ്ട്. നേട്ടം ഉണ്ടാക്കാൻ കഴിയുന്ന പല അവസരങ്ങളും വരുമെങ്കിലും നിങ്ങളുടെ അലസതയോ അശ്രദ്ധയോ മൂലം ഇവ നഷ്ടപ്പെട്ടേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായി വരും. അല്ലാത്തപക്ഷം ഈ ജോലികൾ ഭാവിയിൽ നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു പ്രധാന കാരണമായി മാറും. ആഴ്ചയുടെ മധ്യത്തിൽ, നിങ്ങളുടെ ചില പ്രധാന ആശങ്കകൾ ഒരു സ്ത്രീ സുഹൃത്തിൻ്റെ സഹായത്തോടെ പരിഹരിക്കപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമാണ്. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കും. ഈ കാലയളവിൽ സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. വീട്ടിൽ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. തൊഴിലന്വേഷിക്കുന്നവർക്ക് ഗുണകരമായ ആഴ്ചയാണ്. വീട്ടിൽ ചില മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ഒരാളുമായുള്ള അടുത്ത സൗഹൃദം പ്രണയമായി മാറും. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് അൽപ്പം ആശങ്ക നിലനിൽക്കും.ആരോഗ്യവും ഭക്ഷണ ശീലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ആഴ്ചയുടെ തുടക്കം ചില ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും എന്നതിൽ നിങ്ങൾക്ക് ആശ്വസിക്കാം. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ വേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകാനിടയുണ്ട്. എന്നാൽ പ്രയാസകരമായ ഈ സമയം അധികനാൾ നീണ്ടുനിൽക്കില്ല. ആഴ്ചയുടെ രണ്ടാം പകുതിയോടെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. മുടങ്ങി കിടന്നിരുന്ന ചില സർക്കാർ ഇടപാടുകൾ ചില വ്യക്തികളുടെ സാഹായത്തോടെ പുനരാരംഭിക്കാൻ കഴിയും. നേരത്തെയുള്ള ചില പദ്ധതികൾ നിങ്ങൾക്ക് ലാഭം നൽകും. ബിസിനസ് ചെയ്യുന്നവർക്ക് വിപണിയിലെ മാറ്റങ്ങൾ പ്രയോജനം ചെയ്യും. വാരാന്ത്യത്തിൽ ആഡംബര കാര്യങ്ങൾക്കായി പണം ചെലവാക്കിയേക്കും. പ്രണയ ബന്ധം ദൃഢമാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ആസ്വദിക്കാൻ സാധിക്കുന്ന വാരം കൂടിയാണ്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനം രാശിക്കാർക്ക് ഈ ആഴ്ച ഐശ്വര്യവും നേട്ടങ്ങളും നിറഞ്ഞതാകാനിടയുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആഗ്രഹിച്ച വിജയം നേടും. ജോലിയിലും ബിസിനസിലെ പുരോഗതി ഉണ്ടാകും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്കും ഗുണകരമായ ഫലങ്ങൾ ലഭിക്കാനിടയുണ്ട്. തൊഴിൽ സംബന്ധമായും ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയും നടത്തുന്ന യാത്രകൾ ഫലം കാണും. അധിക വരുമാനത്തിന് ശ്രമിക്കുന്നവർ പുതിയ സ്രോതസ്സുകൾ കണ്ടെത്തും. സമ്പത്ത് കുമിഞ്ഞുകൂടും. കുടുംബത്തിൽ മംഗളകരമായ ചില കാര്യങ്ങൾ നടക്കാനിടയുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് ചില നല്ല വാർത്ത കേൾക്കുന്നത് മനസിന് സന്തോഷം നൽകും. സ്‌നേഹബന്ധങ്ങൾ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.


Source link

Related Articles

Back to top button