റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി; എസ്ഐയ്‌ക്ക് സസ്പെൻഷൻ- വിഡിയോ
റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി | Delhi police cop suspended for kicking namazis | National News | Malayalam News | Manorama News
റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി; എസ്ഐയ്‌ക്ക് സസ്പെൻഷൻ- വിഡിയോ
മനോരമ ലേഖകൻ
Published: March 09 , 2024 06:39 AM IST
Updated: March 09, 2024 07:03 AM IST
1 minute Read
റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടുന്ന സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ Photo credit: PTI
ന്യൂഡൽഹി∙ റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത്) എം.കെ.മീണ പറഞ്ഞു.
സബ് ഇൻസ്പെക്ടർ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ‌് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.
बेहद शर्मनाक!सड़क पर नमाज़ अदा करते नमाज़ियों को @DelhiPolice का जवान लात से मार रहा है।इससे ज्यादा शर्म की बात और क्या हो सकती है?@LtGovDelhi pic.twitter.com/8ksWzOfp0P— Delhi Congress (@INCDelhi) March 8, 2024
വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. അവിടെ നിസ്കാരം നടത്താൻ അനുമതി ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. സംഭവസ്ഥലത്ത് കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. നമസ്കാരത്തിനിടെ ആളുകളെ കയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് ഡൽഹി ഘടകം കുറ്റപ്പെടുത്തി.
English Summary:
Delhi police cop suspended for kicking namazis
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 7vqgg3d9tjv143b8cvr8750vmd 40oksopiu7f7i7uq42v99dodk2-2024-03-09 mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-03-09 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024