CINEMA

പ്രേമലു കണ്ടു, രാജമൗലിയുടെ ഇഷ്ടകഥാപാത്രം സച്ചിനുമല്ല റീനുവുമല്ല

പ്രേമലു കണ്ടു, രാജമൗലിയുടെ ഇഷ്ടകഥാപാത്രം സച്ചിനുമല്ല റീനുവുമല്ല | SS Rajamouli Premalu

പ്രേമലു കണ്ടു, രാജമൗലിയുടെ ഇഷ്ടകഥാപാത്രം സച്ചിനുമല്ല റീനുവുമല്ല

മനോരമ ലേഖകൻ

Published: March 09 , 2024 08:46 AM IST

1 minute Read

എസ്. എസ്. രാജമൗലി

ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു. ‘പ്രേമലു’ തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച രാജമൗലി തന്റെ ഇഷ്ട കഥാപാത്രം ആദിയാണെന്നും എക്സിലൂടെ കുറിച്ചു.

So glad Karthikeya did #Premalu in Telugu. It was a laugh riot throughout. The writer did a fab job in getting the meme/youth language perfectly right.I liked the girl, Reenu in the trailer itself. In the film even the boy Sachin is lovable. But my fav is Aadi..JK..Just Kidding😉— rajamouli ss (@ssrajamouli) March 8, 2024

‘‘കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിൻ എനിക്കു പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കി​ഡ്ഡിങ്.’’–രാജമൗലിയുടെ വാക്കുകൾ.

രാജമൗലിയുടെ മകൻ കാർത്തികേയയാണ് പ്രേമലു തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. മാർച്ച് എട്ടിനായിരുന്നു തെലുങ്ക് പതിപ്പിന്റെ റിലീസ്. മികച്ച പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

English Summary:
SS Rajamouli praises Premalu Movie

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ss-rajamouli f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-03-09 mo-entertainment-movie-girishad 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-malayalammovienews 5acu478jnpe27a8b7546f0qpkg f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-titles0-premalu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03-09


Source link

Related Articles

Back to top button