യുപിയ (അരുണാചൽപ്രദേശ്): 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ ഇന്ന് രാത്രി ഏഴിന് അരങ്ങേറും. സർവീസസും ഗോവയും തമ്മിലാണ് കിരീട പോരാട്ടം. സെമിയിൽ മിസോറമിനെ (2-1) കീഴടക്കിയാണ് സർവീസസ് ഫൈനലിൽ എത്തിയത്. നിശ്ചിത സമയത്ത് 1-1 സമനിലയ്ക്കുശേഷം അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഗോവ 2-1ന് മണിപ്പുരിനെ സെമിയിൽ കീഴടക്കി.
2018-19ലാണ് സർവീസസ് അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തംവച്ചത്. ഏഴാം കിരീടമാണ് സർവീസസിന്റെ ലക്ഷ്യം. 12-ാം തവണയാണ് സർവീസസ് ഫൈനലിൽ പ്രവേശിക്കുന്നത്. ആറാം കിരീടം തേടിയാണ് ഗോവ കളത്തിലെത്തുക. 2008-09 സീസണിലാണ് ഗോവ അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. സന്തോഷ് ട്രോഫിയിൽ ഗോവയുടെ 13-ാം ഫൈനലാണ്.
Source link