SPORTS

സ​​ന്തോ​​ഷക്കപ്പ്


യു​​പി​​യ (അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ്): 77-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ ഇ​​ന്ന് രാ​​ത്രി ഏ​​ഴി​​ന് അ​​ര​​ങ്ങേ​​റും. സ​​ർ​​വീ​​സ​​സും ഗോ​​വ​​യും ത​​മ്മി​​ലാ​​ണ് കി​​രീ​​ട പോ​​രാ​​ട്ടം. സെ​​മി​​യി​​ൽ മി​​സോ​​റ​​മി​​നെ (2-1) കീ​​ഴ​​ട​​ക്കി​​യാ​​ണ് സ​​ർ​​വീ​​സ​​സ് ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 1-1 സ​​മ​​നി​​ല​​യ്ക്കു​​ശേ​​ഷം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ ഗോ​​വ 2-1ന് ​​മ​​ണി​​പ്പു​​രി​​നെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി.

2018-19ലാ​​ണ് സ​​ർ​​വീ​​സ​​സ് അ​​വ​​സാ​​ന​​മാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ മു​​ത്തം​​വ​​ച്ച​​ത്. ഏ​​ഴാം കി​​രീ​​ട​​മാ​​ണ് സ​​ർ​​വീ​​സ​​സി​​ന്‍റെ ല​​ക്ഷ്യം. 12-ാം ത​​വ​​ണ​​യാ​​ണ് സ​​ർ​​വീ​​സ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ആ​​റാം കി​​രീ​​ടം തേ​​ടി​​യാ​​ണ് ഗോ​​വ ക​​ള​​ത്തി​​ലെ​​ത്തു​​ക. 2008-09 സീ​​സ​​ണി​​ലാ​​ണ് ഗോ​​വ അ​​വ​​സാ​​ന​​മാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ ഗോ​​വ​​യു​​ടെ 13-ാം ഫൈ​​ന​​ലാ​​ണ്.


Source link

Related Articles

Back to top button