WORLD
ചൈനയ്ക്കു രഹസ്യം ചോർത്തിയ അമേരിക്കൻ സൈനികൻ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: ചൈനയ്ക്കു രഹസ്യങ്ങൾ ചോർത്തിയ അമേരിക്കൻ സൈനികൻ അറസ്റ്റിലായി. കെന്റക്കിയിലെ ഫോർട്ട് കാംബെൽ കരസേനാ ആസ്ഥാനത്ത് ഇന്റലിജൻസ് അനാലിസിസ്റ്റ് ആയിരുന്ന സെർജന്റ് കോർബെയ്ൻ ഷുൾട്സ് ആണു പിടിയിലായത്. ഹൈപ്പർസോണിക് ആയുധത്തെക്കുറിച്ചുള്ള വിവരങ്ങളും ചൈനയുടെ യുദ്ധതയാറെടുപ്പുകളെക്കുറിച്ച് അമേരിക്കയുടെ അനുമാനങ്ങളും ഇയാൾ ചോർത്തി. 42,000 ഡോളറാണ് പ്രതിഫലം പറ്റിയത്.
2022 ജൂണിൽ ആരംഭിച്ച ചോർത്തൽ അറസ്റ്റിലാകുന്നതുവരെ നീണ്ടു. എഫ്ബിഐയും ആർമി കൗണ്ടർ ഇന്റലിജൻസും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
Source link