SPORTS
സിന്ധു പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ പുറത്ത്. ചൈനയുടെ ചെൻ യു ഫെയിയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു തോറ്റത്. സ്കോർ: 24-22, 17-21, 18-21. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്ത്. ചൈനയുടെ ലു ഗാങ് സുവിനോട് 21-19, 12-21, 20-22നാണ് ശ്രീകാന്തിന്റെ തോൽവി. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്നുള്ള സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു.
Source link