SPORTS
മയാമിക്കു സമനില

നാഷ്വിൽ: കോണ്കാകഫ് ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ ഇന്റർ മയാമി, നാഷ്വിൽ എസ്സിക്കെതിരേ സമനിലയുമായി രക്ഷപ്പെട്ടു. ലൂയിസ് സുവാരസ് (90+5’) ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മയാമി 2-2ന് സമനിലയിലെത്തുകയായിരുന്നു. രണ്ടു ഗോളിനു പിന്നിൽനിന്നശേഷമാണ് ഇന്റർ മയാമി സമനില പിടിച്ചത്. ലയണൽ മെസി (52’) ഒരു ഗോൾ നേടി. മെസിയുടെ ആദ്യ കോണ്കാകഫ് ഗോളാണ്. ജേക്കബ് ഷോഫെൽബർഗ് (4’, 46’) നേടിയ ഇരട്ട ഗോളിൽ നാഷ്വിൽ മുന്നിലെത്തിയിരുന്നു.
Source link