BUSINESS

ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് 17% ശ​ന്പ​ള വ​ർ​ധ​ന

മും​​​ബൈ: രാ​​​ജ്യ​​​ത്തെ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും 17 ശ​​​ത​​​മാ​​​നം ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചു. മും​​​ബൈ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് അ​​​സോ​​​സി​​​യേ​​​ഷ​​​നും ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​യു​​​ക്ത ഐ​​​ക്യ വേ​​​ദി​​​യും ത​​​മ്മി​​​ലാ​​​ണ് ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. 2022 ന​​​വം​​​ബ​​​ർ മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കും. രാ​​​ജ്യ​​​ത്തെ എ​​​ട്ടു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും ഇ​​​തി​​​ന്‍റെ ഗു​​​ണം ല​​​ഭി​​​ക്കും. വാ​​​ണി​​​ജ്യ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും 17 ശ​​​ത​​​മാ​​​നം വേ​​​ത​​​ന വ​​​ർ​​​ധ​​​ന​​​യും പെ​​​ൻ​​​ഷ​​​ൻ, സേ​​​വ​​​ന വ്യ​​​വ​​​സ്ഥാ പ​​​രി​​​ഷ്ക്ക​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ന്ത്ര​​​ണ്ടാം ഉ​​​ഭ​​​യ​​​ക​​​ക്ഷി വേ​​​ത​​​ന ക​​​രാ​​​റും ജോ​​​യി​​​ന്‍റ് നോ​​​ട്ടും ഒ​​​പ്പു​​​വ​​​ച്ചു. മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന അ​​​ന്തി​​​മ യോ​​​ഗ​​​ത്തി​​​ൽ 12 പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും 10 സ്വ​​​കാ​​​ര്യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും മൂ​​​ന്നു വി​​​ദേ​​​ശ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ അ​​​ഞ്ചു വ​​​ർ​​​ക്ക്മെ​​​ൻ യൂ​​​ണി​​​യ​​​നു​​​ക​​​ളും നാ​​​ലു ഓ​​​ഫീ​​​സ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളും ത​​​മ്മി​​​ലാ​​​ണ് വേ​​​ത​​​ന സേ​​​വ​​​ന പ​​​രി​​​ഷ്ക​​​ര​​​ണ ക​​​രാ​​​ർ ഒ​​​പ്പുവ​​​ച്ച​​​ത്.

പൊ​​​തു​​​മേ​​​ഖ​​​ലാ, സ്വ​​​കാ​​​ര്യ വി​​​ദേ​​​ശ ബാ​​​ങ്കു​​​ക​​​ളി​​​ലെ എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ൽ​​​പ​​​രം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും സേ​​​വ​​​ന, വേ​​​ത​​​ന ക​​​രാ​​​ർ ബാ​​​ധ​​​ക​​​മാ​​​ണ്. പു​​​തി​​​യ ശ​​​ന്പ​​​ള ക​​​രാ​​​ർ മൂ​​​ലം പ്ര​​​തി​​​വ​​​ർ​​​ഷം 12,449 കോ​​​ടി രൂ​​​പ​​​യാ​​​ണ് ശ​​​ന്പ​​​ള​​​ച്ചെ​​​ല​​​വി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​ർ​​​ധ​​​ന. ക്ല​​​റി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം തു​​​ട​​​ക്ക​​​ത്തി​​​ൽ 24,050 രൂ​​​പ​​​യും അ​​​വ​​​സാ​​​നം 64,480 രൂ​​​പ​​​യു​​​മാ​​​കും. സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 19,500 രൂ​​​പ​​​യും 37,815 രൂ​​​പ​​​യു​​​മാ​​​കും.

Source link

Related Articles

Back to top button