ഉണക്കകൊക്കോയുടെ വില 550 രൂപ കടന്നു
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: സ്വർണവില കുതിക്കുംപോലെ കൊക്കോവിലയും റിക്കാർഡ് ഭേദിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു കിലോ ഉണക്കകൊക്കോയുടെ വില 550 രൂപ കടന്നു. പച്ചകൊക്കോ 175-200 രൂപ തോതിലാണ് വ്യാപാരം നടന്നത്. വേനൽ കടുത്തതിനാൽ കൊക്കോ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഹൈറേഞ്ച് മേഖലകളിലെ കടകളിൽ ദിനംപ്രതി 50 കിലോയിൽ കൂടുതൽ കൊക്കോ വിൽപ്പനയ്ക്ക് എത്താത്ത സാഹചര്യമാണുള്ളതെന്നു വ്യാപാരികൾ പറഞ്ഞു. മുൻ വർഷങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നതിനാൽ ഏപ്രിൽ, മേയ്, ജൂണ് മാസങ്ങളിൽ ഉത്പാദനം സാധാരണ തോതിലായിരുന്നു. എന്നാൽ കിലോയ്ക്ക് 200 രൂപ വരെയായിരുന്നു വില അന്നു ലഭിച്ചിരുന്നത്. നിലവിൽ ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും മഴ പെയ്യാത്തതുമൂലം കടുത്ത ചൂടിനെ തുടർന്നു വിരിയുന്ന പൂക്കൾ കൊഴിഞ്ഞു നശിക്കുകയാണ്. നീർവാർചയുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ അൽപ്പമെങ്കിലും ഉത്പാദനമുള്ളത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വില 600നു മുകളിലെത്തുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. വില കുതിച്ചുയർന്നതോടെ കർഷകർ കൊക്കോകൃഷിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്.
നഴ്സറികളിൽ തൈകൾക്ക് ആവശ്യക്കാർ കൂടിവരികയാണ്. നേരത്തേ കൊക്കോ ഉത്പാദനത്തിൽ ഒരു ഹെക്ടറിൽ 669 കിലോയാണ് രാജ്യത്തിന്റെ ശരാശരി. അതേ സമയം കേരളത്തിൽ ഒരു ഹെക്ടറിൽനിന്നു ശരാശരി 850 കിലോ വരെ ലഭിക്കുന്നുണ്ടെന്നാണ് കേരളത്തിലെ കൊക്കോ കൃഷിയെ സംബന്ധിച്ച് ഗവേഷണം നടത്തിയ എറണാകുളം സെന്റ് തെരേസാസ് കോളജ് സാന്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ അൻജു ജോർജിന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇടുക്കി ജില്ലയാണ് ഏറ്റവും കൂടുതൽ ഉത്പാദനക്ഷമതയുള്ള പ്രദേശം. ആഗോളതലത്തിൽ ഉത്പാദനത്തിലുണ്ടായ ഇടിവാണ് നിലവിൽ വില കുതിച്ചുയരാൻ കാരണം. മലേഷ്യ, ഐവറികോസ്റ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും കൊക്കോ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേ സമയം ചോക്ലേറ്റ് ഉൾപ്പെടെ കൊക്കോ ഉപയോഗിച്ചു നിർമിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചുവരികയുമാണ്. ഇതു ഭാവിയിൽ കൊക്കോയ്ക്ക് മികച്ച വില ലഭ്യമാകാൻ ഇടയാക്കുമെന്ന വിലയിരുത്തലാണുള്ളത്.

Source link