ബാ​​റ്റ​​ർ​​മാ​​ർ സൂ​​പ്പ​​ർ ഹി​​റ്റ്; ഒന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡുമായി ഇന്ത്യ


ധ​​രം​​ശാ​​ല: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ സൂ​​പ്പ​​ർ ഹി​​റ്റാ​​യി. ഇ​​ന്ത്യ​​യു​​ടെ മു​​ൻ​​നി​​ര അ​​ഞ്ച് ബാ​​റ്റ​​ർ​​മാ​​ർ ചേ​​ർ​​ന്ന് ര​​ണ്ട് സെ​​ഞ്ചു​​റി​​യും മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും കു​​റി​​ച്ച​​തോ​​ടെ ഇം​​ഗ്ല​​ണ്ട് ചി​​ത്ര​​ത്തി​​ൽ​​നി​​ന്ന് ഒൗ​​ട്ട്. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (103), ശു​​ഭ്മാ​​ൻ ഗി​​ൽ (110) എ​​ന്നി​​വ​​രാ​​ണ് സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ൻ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ (65), സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ (56) എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ​​യും യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ (57) ആ​​ദ്യ​​ദി​​ന​​വും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഒ​​ന്പ​​താം വി​​ക്ക​​റ്റി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വും (27 നോ​​ട്ടൗ​​ട്ട്) ജ​​സ്പ്രീ​​ത് ബും​​റ​​യും (19 നോ​​ട്ടൗ​​ട്ട്) ന​​ട​​ത്തി​​യ വ​​ൻ ചെ​​റു​​ത്തു​​നി​​ൽ​​പ്പോ​​ടെ​​യാ​​ണ് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​ത്. കു​​ൽ​​ദീ​​പ്-​​ബും​​റ കൂ​​ട്ടു​​കെ​​ട്ട് 108 പ​​ന്തി​​ൽ 45 റ​​ണ്‍​സ് എ​​ടു​​ത്തു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 218. ഇ​​ന്ത്യ 473/8. 255 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡു​​മാ​​യാ​​ണ് ഇ​​ന്ത്യ ര​​ണ്ടാം​​ദി​​നം ക്രീ​​സ് വി​​ട്ട​​ത്. രോ​​ഹി​​ത് റി​​ക്കാ​​ർ​​ഡ് ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 135 എ​​ന്ന​​ നി​​ല​​യി​​ലാ​​ണ് ഇ​​ന്ന​​ലെ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. നേ​​രി​​ട്ട 154-ാം പ​​ന്തി​​ൽ രോ​​ഹി​​ത് സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ ഓ​​പ്പ​​ണ​​റാ​​യി രോ​​ഹി​​ത്തി​​ന്‍റെ 43-ാം സെ​​ഞ്ചു​​റി​​യാ​​ണ്. ഓ​​പ്പ​​ണ​​റാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി​​യി​​ൽ ക്രി​​സ് ഗെ​​യ്‌​ലി​​നെ (42) രോ​​ഹി​​ത് മ​​റി​​ക​​ട​​ന്നു. ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (49), സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (45) എ​​ന്നി​​വ​​രാ​​ണ് ഇ​​നി രോ​​ഹി​​ത്തി​​നു മു​​ന്നി​​ലു​​ള്ള​​ത്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഓ​​പ്പ​​ണ​​റാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ടെ​​സ്റ്റ് സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ സു​​നി​​ൽ ഗാ​​വ​​സ്ക​​റി​​ന് ഒ​​പ്പ​​വും രോ​​ഹി​​ത് എ​​ത്തി. ഇ​​രു​​വ​​ർ​​ക്കും നാ​​ല് സെ​​ഞ്ചു​​റി വീ​​ത​​മാ​​ണു​​ള്ള​​ത്. ടെ​​സ്റ്റ് ക​​രി​​യ​​റി​​ൽ രോ​​ഹി​​ത്തി​​ന്‍റെ 12-ാം സെ​​ഞ്ചു​​റി​​യാ​​ണ്.

രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ 48-ാമ​​ത്തേ​​തും. ഇം​​ഗ്ലീ​​ഷ് ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സി​​ന്‍റെ പ​​ന്തി​​ൽ ബൗ​​ൾ​​ഡാ​​യാ​​ണ് രോ​​ഹി​​ത് പു​​റ​​ത്താ​​യ​​ത്. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ രോ​​ഹി​​ത്തി​​ന്‍റെ ര​​ണ്ടാം സെ​​ഞ്ചു​​റി​​യാ​​ണ്. 162 പ​​ന്ത് നേ​​രി​​ട്ട് മൂ​​ന്ന് സി​​ക്സും 13 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് രോ​​ഹി​​ത് 103 റ​​ണ്‍​സ് നേ​​ടി​​യ​​ത്. ഗി​​ൽ, ദേ​​വ്ദ​​ത്ത്, സ​​ർ​​ഫ​​റാ​​സ് നേ​​രി​​ട്ട 137-ാം പ​​ന്തി​​ലാ​​ണ് ഗി​​ൽ സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി​​യ​​ത്. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഗി​​ല്ലി​​ന്‍റെ ര​​ണ്ടാം സെ​​ഞ്ചു​​റി, ടെ​​സ്റ്റ് ക​​രി​​യ​​റി​​ൽ നാ​​ലാ​​മ​​ത്തെ​​യും. 150 പ​​ന്തി​​ൽ​​നി​​ന്ന് അ​​ഞ്ച് സി​​ക്സും 12 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 110 റ​​ണ്‍​സ് നേ​​ടി​​യ ഗി​​ല്ലി​​നെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ബൗ​​ൾ​​ഡാ​​ക്കി. ഗി​​ൽ-​​രോ​​ഹി​​ത് ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ 171 റ​​ണ്‍​സ് പി​​റ​​ന്നു. ഗി​​ല്ലും രോ​​ഹി​​ത്തും പു​​റ​​ത്താ​​യെ​​ങ്കി​​ലും നാ​​ലാം വി​​ക്ക​​റ്റി​​ൽ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലും സ​​ർ​​ഫ​​റാ​​സ് ഖാ​​നും ചേ​​ർ​​ന്ന് 97 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. അ​​ര​​ങ്ങേ​​റ്റ ഇ​​ന്നിം​​ഗ്സി​​ൽ 103 പ​​ന്തി​​ൽ 65 റ​​ണ്‍​സു​​മാ​​യി ദേ​​വ്ദ​​ത്ത് മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. ഷൊ​​യ്ബ് ബ​​ഷീ​​റി​​നെ സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു ദേ​​വ്ദ​​ത്ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച​​ത്. 60 പ​​ന്ത് നേ​​രി​​ട്ട സ​​ർ​​ഫ​​റാ​​സ് 56 റ​​ണ്‍​സ് നേ​​ടി. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ സ​​ർ​​ഫ​​റാ​​സി​​ന്‍റെ മൂ​​ന്നാം അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. പി​​ന്നീ​​ടെ​​ത്തി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (15), ധ്രു​​വ് ജു​​റെ​​ൽ (15), ആ​​ർ. അ​​ശ്വി​​ൻ (0) എ​​ന്നി​​വ​​ർ​​ക്ക് അ​​ധി​​ക​​നേ​​രം ക്രീ​​സി​​ൽ തു​​ട​​രാ​​ൻ സാ​​ധി​​ച്ചി​​ല്ല. എ​​ന്നാ​​ൽ, ര​​ണ്ടാം​​ദി​​വ​​സ​​ത്തെ അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റി​​ൽ കു​​ൽ​​ദീ​​പും ബും​​റ​​യും വ​​ൻ​​മ​​തി​​ൽ പ്ര​​തി​​രോ​​ധ​​വു​​മാ​​യി ഇം​​ഗ്ലീ​​ഷ് ബൗ​​ള​​ർ​​മാ​​രെ ജ​​യി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​നാ​​യി ഷൊ​​യ്ബ് ബ​​ഷീ​​ർ നാ​​ലും ടോം ​​ഹാ​​ർ​​ട്ട്‌​ലി ​ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


Source link

Exit mobile version