ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്; 39 പേരെ പ്രഖ്യാപിച്ചു, 16ഉം കേരളത്തിൽ – Lok Sabha Elections 2024 | National News | Manorama News
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്; 39 പേരെ പ്രഖ്യാപിച്ചു, 16ഉം കേരളത്തിൽ
ഓൺലൈൻ ഡെസ്ക്
Published: March 08 , 2024 07:32 PM IST
Updated: March 08, 2024 08:35 PM IST
1 minute Read
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രഖ്യാപിക്കുന്നു. പവൻഖേര, അജയ് മാക്കൻ എന്നിവർ സമീപം (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു.
Read Also: കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെ.സി; മുരളീധരൻ തൃശൂരിലേക്ക്, വടകരയിൽ ഷാഫി
അധികാരത്തിൽ വന്നാൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കർണാടക ഉൾപ്പെടെ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിച്ച മാതൃക ഉയർത്തിക്കാട്ടിയാണ് വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 15 പേർ ജനറൽ വിഭാഗത്തിൽ നിന്നാണ്. ശേഷിക്കുന്ന 24 പേർ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുമാണ്.
പ്രധാന സ്ഥാനാർഥികൾ
∙ രാജ്നന്ദഗാവ് – ഭുപേഷ് ബാഗൽ ∙ കോര്‍ബ – ജ്യോത്സന മഹന്ദ്∙ റായ്പുർ – വികാസ് ഉപാധ്യായ്∙ ഷിമോഗ – ഗീത ശിവരാജ്കുമാർ∙ ബാംഗളൂർ റൂറൽ – ഡി.കെ.സുരേഷ്∙ ഷില്ലോങ് – വിൻസന്റ് എച്ച്.പാല∙ സിക്കിം – ഗോപാൽ ഛേത്രി∙ നൽഗൊണ്ട – രഘുവീർ കുണ്ടുരു
സീറ്റ്സ് ഓൺ ഹോൾഡ് ∙ ഉഡുപ്പി ചിക്കമഗളൂരു – ഡോ.ജയപ്രകാശ് ഹെഗ്ഡെ∙ ചിത്രദുർഗ – ബി.എൻ.ചന്ദ്രപ്പ∙ മഹബുബ്നഗർ – ചല്ല വംശി ചന്ദ് റെഡ്ഡി
English Summary:
Congress announces first list of candidates for Lok Sabha Polls
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-08 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-politics-elections-generalelections2024 40oksopiu7f7i7uq42v99dodk2-2024-03-08 5us8tqa2nb7vtrak5adp6dt14p-list 6dnubm613hbs96480o2emspptl mo-news-world-countries-india-indianews mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024
Source link