ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ തഴഞ്ഞ് ആർജെഡി – Bihar MLC Election | National News | Manorama News
ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ തഴഞ്ഞ് ആർജെഡി
ഓൺലൈൻ ഡെസ്ക്
Published: March 08 , 2024 08:21 PM IST
1 minute Read
റാബ്റി ദേവി (PTI Photo)
പട്ന∙ ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റ് നിഷേധിച്ചതു കോൺഗ്രസിനു തിരിച്ചടിയായി. മഹാസഖ്യം മൽസരിക്കുന്ന അഞ്ചു സീറ്റുകളിൽ ആർജെഡി നാലു സീറ്റുകളിലും സിപിഐ (എംഎൽ) ഒരു സീറ്റിലും മൽസരിക്കും. കോൺഗ്രസ് ഒരു സീറ്റു പ്രതീക്ഷിച്ചിരുന്നെങ്കിലും ആർജെഡി ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
Read Also: മഹാരാഷ്ട്രയിൽ സിനിമാ താരങ്ങളെ പരീക്ഷിക്കാൻ ബിജെപി; അക്ഷയ് കുമാറും മാധുരി ദീക്ഷിതും സ്ഥാനാർഥികളായേക്കും
ആർജെഡി സ്ഥാനാർഥികളായി റാബ്റി ദേവി, അബ്ദുൽ ബാരി സിദ്ദിഖി, ഊർമിള ഠാക്കൂർ, സഈദ് ഫൈസൽ എന്നിവരും സിപിഐ (എംഎൽ) സ്ഥാനാർഥിയായി ശശി യാദവും മൽസരിക്കും. ലെജിസ്‌ലേറ്റിവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. നിലവിലെ അംഗബലമനുസരിച്ച് എൻഡിഎയ്ക്ക് ആറും മഹാസഖ്യത്തിന് അഞ്ചും സീറ്റുകളാകും ലഭിക്കുക.
English Summary:
Bihar MLC Election: RJD releases list of 4 candidates including Rabri Devi, Abdul Bari Siddiqui
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-08 mo-politics-parties-rjd psgd9i99ni6cd1qec1iel7d8p 5us8tqa2nb7vtrak5adp6dt14p-2024 40oksopiu7f7i7uq42v99dodk2-2024-03-08 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024
Source link